അമ്മുവിന്റെ മരണം- കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ. പ്രിൻസിപ്പൽ എൻ അബ്ദുൽ സലാമിനെയും സൈക്കാട്രി അധ്യാപകൻ സജിയേയുമാണ് സസ്പെൻഡ് ചെയ്തത്. അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

2024 നവംബർ പതിനഞ്ചിനാണ് അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പൊലീസിന് നൽകിയ മൊഴിയിൽ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവർ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

കൂടാതെ അമ്മുവിന്റെ അധ്യാപകനായ സജിയെ ചോദ്യം ചെയ്യണമെന്ന് അമ്മുവിന്റെ അച്ഛൻ പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാർഥിനികളും ചേർന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികളായ വിദ്യാർത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിർത്തി കൗൺസിലിങ് എന്ന പേരിൽ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പ്രണയം വിലക്കിയിട്ടും മകളെ കാണാനെത്തിയ കാമുകനെ നിർബന്ധിച്ച് വിഷം കുടിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കി, പോലീസിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകളേയും കൊലപ്പെടുത്തി, കൊലപാതകം ഇരുവരും ‍ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടിയതിനിടെ, മാതാപിതാക്കൾ അറസ്റ്റിൽ

കൗൺസിലിം​ഗ് സാധാരണ ഒറ്റയ്ക്ക് വിളിച്ചാണ് നടത്തുന്നത്. എന്നാൽ അമ്മുവിന്റെ കാര്യത്തിൽ പ്രതികളായ വിദ്യാർഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിർത്തി. കൗൺസിലിങ് എന്ന പേരിൽ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. നിരപരാധിത്വം തെളിയിക്കണമെന്ന് മകളോട് താൻ പറഞ്ഞു. എന്നാൽ എന്തുതെറ്റ് ചെയ്തിട്ടാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന് അവൾ ചോദിച്ചു. അതിനുശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതെന്നും അച്ഛൻ സജീവ് ആരോപണമുന്നയിച്ചിരുന്നു.

ഗംഭീർ ആണോ കാരണം..? ഇന്ത്യൻ ടീമിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന സൂപ്പർതാര സംസ്കാരം മാറ്റേണ്ടതുണ്ട്…!! ദ്രാവിഡ് പോകുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…!! ഇത്ര പെട്ടന്ന് ഒരു ടീം എങ്ങനെ മോശമായി..? ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനം മോശമായെന്നും ഹർഭജൻ സിങ്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7