ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം, അപകടം ബസിന്റെ ബ്രേക്ക് പോയതിനാലെന്ന് ബസിലുണ്ടായിരുന്നവർ, അപകടത്തിൽപ്പെട്ടത് ത‌ഞ്ചാവൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റ മറ്റുള്ളവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്.

ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. വണ്ടിയുടെ ബ്രേക്ക് പോയെന്നാണ് ഡ്രൈവർ പറഞ്ഞത്. കൂടെ വന്ന ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞതിന് പിന്നാലെ ബസ് മറിയുകയായിരുന്നുവെന്നും ഇടുക്കി പുല്ലുപാറ അപകടത്തിൽനിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു.

അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ഇവിടെ മറിഞ്ഞ ബസ്റബ്ബർ മരങ്ങളിൽ തട്ടി നിൽക്കുകയായിരുന്നു.

ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമൻ്റ്: 27 പേർക്കെതിരേ പരാതി നൽകി താരം…!!! ഇനിയും ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ കടുത്ത നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7