സോഷ്യൽ മീഡിയയിലൂടെയുള്ള  സൈബർ ആക്രമണം ബലാത്സംഗം..!! സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്…!! പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ല…!! സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ലെന്നും കെ.കെ. രമ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെയുള്ള  സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗമാണെന്ന് കെ.കെ. രമ എംഎൽഎ. സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്. സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ലെന്ന് കെ.കെ രമ വ്യക്തമാക്കി. അനുഭവിച്ച മാനസിക സംഘർഷമാണ് കെ.കെ. രമ വെളിപ്പെടുത്തിയത്. ടിപി ചന്ദ്രശേഖരന്റെ മരണശേഷം കെ കെ രമ അനുഭവിച്ചത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണ്. കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ, വിശേഷങ്ങൾ ഇവയ്ക്ക് മുന്നിൽ ആദ്യമൊന്നു പതറി. 2016 നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇറങ്ങിയപ്പോൾ നേരിട്ട സൈബർ ആക്രമണമാണ് ഏറ്റവും വലുതെന്നും രമ പറയുന്നു.

സൈബർ ആക്രമണത്തിൻ്റെ കേരളത്തിലെ ഏറ്റവും വലിയ ഇരയാണ്. ആശയപരമായ പോരാട്ടത്തിന് പകരം സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കുകയാണെന്നും ശക്തമായ നിയമ നിർമാണമാണ് വേണ്ടതെന്നും പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ലെന്നും സൈബർ ആക്രമണത്തിൽ ഇനി പരാതി നൽകില്ലെന്നും കെ.കെ രമ പറയുന്നു.

രാഷ്ട്രീയ എതിരാളികൾ ഒരു ദയയുമില്ലാതെ ഇത് തുടർന്നതിൻ്റെ തെളിവായിരുന്നു നിയമസഭാ കയ്യാങ്കളിയിലും നേരിട്ട സൈബർ ആക്രമണം. ഓരോ തവണ പരാതി നൽകും പക്ഷേ തുടർനടപടി ഉണ്ടാകുന്നില്ല സൈബർ ആക്രമണങ്ങളോടുള്ള ഇപ്പോഴത്തെ സമീപനം ഇതാണ്. ടി പി വധത്തിന് പിന്നാലെ കേരളം കേട്ട കെ കെ രമയുടെ പ്രതികരണം കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്നായിരുന്നു.

നിലമ്പൂർ കത്തി… അമ്പും വില്ലും.., ഒടുവിൽ…!!! അജിത് കുമാറിനെയും സുജിത് ദാസിനെയും ജയിലിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇറങ്ങിയ പി.വി. അൻവർ…!!! എന്നാൽ ജയിലിലേക്ക് പോകേണ്ടി വന്നത് നിലമ്പൂർ എംഎൽഎയ്ക്ക് തന്നെ…!!! തിരിച്ച് വന്നിട്ട് കാണിച്ചു തരാമെന്ന് വീണ്ടും വെല്ലുവിളി…

ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമൻ്റ്: 27 പേർക്കെതിരേ പരാതി നൽകി താരം…!!! ഇനിയും ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ കടുത്ത നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ്…

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7