ഉമാ തോമസിന് പിന്നാലെ ബിന്ദുവും തെന്നി വീണു…!!! മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോയ്ക്കിടെ പ്ലൈവുഡ് പലകയിൽ നിന്ന് തെന്നിവീണ് യുവതിക്ക് പരുക്ക്…!! കോർപ്പറേഷൻ നിർത്താൻ ഉത്തരവിട്ട പരിപാടിയിലാണ് അപകടം…

കൊച്ചി: ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ അപകടത്തില്‍പ്പെട്ടതിന്‍റെ ഞെട്ടൽ മാറുന്നതിനു മുൻപ് കൊച്ചിയിൽ വീണ്ടും ഷോയ്ക്കിടെ അപകടം. മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്കേറ്റതായാണ് പുറത്തുവരുന്ന വാർത്തകൾ. ചെലവന്നൂര്‍ സ്വദേശിനിയായ ബിന്ദുവിനാണ് പരുക്കേറ്റത്. കയ്യുടെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു കുടുംബം. ഫസ്റ്റ് എയ്ഡ് സംവിധാനംപോലും ഇല്ലായിരുന്നെന്നു കുടുംബം പറഞ്ഞു.

ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നിവീണാണ് വീട്ടമ്മയുടെ കയ്യിൽ രണ്ട് ഒടിവുണ്ടായത്. പവിലിയനിൽ വെള്ളം കെട്ടി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ഷോ കാണാൻ എത്തുന്നവർക്കു നടക്കുന്നതിനായാണ് പ്ലൈവുഡുകൾ പവിലിയനിലാകെ നിരത്തിയത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണു സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിന്ദു. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.

എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്നാണ് എറണാകുളം മറൈൻ ഡ്രൈവിൽ കൊച്ചിൻ ഫ്ലവർ ഷോ-2025 സംഘടിപ്പിച്ചത്. ഒരാഴ്ചയായി നടക്കുന്ന, ഇന്ന് അവസാനിക്കേണ്ടിയിരുന്ന പരിപാടി ഉമ തോമസിന്റെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചി കോർപറേഷൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തി.

വാഹനത്തിൽ ഐഎസ് പതാക…!! ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ച് കയറ്റി കൂട്ടക്കൊല നടത്തിയതിന് പിന്നിൽ ഷംസുദ്ദീൻ ജബ്ബാർ..!! യുഎസ് സൈന്യത്തിലെ മുൻ ഐടി സ്പെഷലിസ്റ്റ്..!!

ട്രംപിന്റെ ഹോട്ടലിനു പുറത്ത് സ്ഫോടനം..!! ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു..!!! ഒരാൾ മരിച്ചു…, ഏഴ് പേർക്ക് പരുക്ക്… ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7