കടം വീട്ടാൻ യുവതി കണ്ടെത്തിയ മാർ​ഗം കുഞ്ഞിനെ വിൽക്കുക, ഭർത്താവിനോട് പറഞ്ഞപ്പോൾ എതിർത്തു, ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ മുതൽ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

ബെം​ഗളൂരു: ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ മാതാവുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ബെം​ഗളൂരുവിലെ രാമ​ന​ഗരയിലാണ് സംഭവം. യുവതിയെ കൂടാതെ കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലാക്കി.

ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യയ്ക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ഇരുവരും. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് ഇതിനെ എതിർത്തു.
സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭ​ർ​ത്താ​വി​നും കുടുംബത്തിനുമെതിരെ പക പോക്കാൻ ഉപയോ​ഗിക്കരുത്, പ്ര​തി​കാ​ര​മാ​യി നി​യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണം, ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ തള്ളിക്കളയണം – സുപ്രിം കോടതി

പിന്നീട് യുവാവ് ജോലിക്ക് പോയി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ നൽകുകയായിരുന്നു.

തുടർന്ന് വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെം​ഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെം​ഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7