മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൗഫീഖിനെതിരെ പോക്സോ കേസുകളടക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
തിരക്കിൽ ഒരു മിനിറ്റ് ദർശനം നടത്തി..!! പത്ത് വർഷത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്തി വി.ഡി. സതീശൻ…!! ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു…, പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ്

രാവിലെ തങ്കമണിയെ അന്വേഷിച്ചെത്തിയ സഹോദരിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുല‍ർച്ചെ പൂ പറിക്കാൻ വേണ്ടി തങ്കമണി പോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടക്കുന്നുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുൻനിർത്തിയായിരുന്നു മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

445428397