സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പഞ്ചാബ് സ്വദേശിയായ യുവാവാണ് വിവാഹത്തട്ടിപ്പിനിരയായത്. മൂന്നുവർഷം മുൻപാണ് ദീപക് കുമാർ എന്ന യുവാവ് ഇൻസ്റ്റഗ്രാമിലൂടെ മൻപ്രീത് കൗർ എന്ന യുവതിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു.
ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ച ശേഷം 24കാരനായ ദീപക് കുമാർ ഒരുമാസം മുൻപാണ് ദുബായിൽ നിന്നും പഞ്ചാബിലെ ജലന്ധറിലെത്തിയത്. എന്നാൽ ഇവർ തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതുപോലെ അങ്ങനെയൊരു യുവതിയുള്ളത് സത്യമാണോയെന്ന കാര്യത്തിലും ഉറപ്പുപറയാനാകില്ലെന്നും പോലീസ് പറഞ്ഞു
ടെസ്റ്റിൽ ഷമിയുടെ തിരിച്ചുവരവിന് തടസം രോഹിത്?- ബംഗാളിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ്, ചണ്ഡിഗഡിനെതിരെ 17 പന്തിൽ 32 റൺസ്- താൻ ഫിറ്റാണെന്ന് കളികളിലൂടെ തെളിയിക്കുമ്പോഴും ദൃതി പിടിച്ച് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരില്ലെന്ന് ക്യാപ്റ്റൻ
യുവതി അറിയിച്ചതു പ്രകാരമുള്ള സ്ഥലത്ത് വരനും ബന്ധുക്കളും എത്തിയപ്പോൾ അത്തരത്തിൽ ഒരു വിവാഹവേദിയോ വധുവോ അവിടെ ഉണ്ടായിരുന്നില്ലെന്ന് ദീപക് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിക്ക് 50,000 രൂപ നൽകിയിട്ടുണ്ടെന്നും ദീപക് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മോഗ എന്ന സ്ഥലത്തെത്തുമ്പോൾ വധുവിന്റെ കുടുംബം വരനെയും ബന്ധുക്കളെയും സ്വീകരിക്കാനായി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈകിട്ട് അഞ്ച് വരെ വധുവിന്റെ ബന്ധുക്കളെ പ്രതീക്ഷിച്ച് വരനും കുടുംബവും കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. ‘റോസ് ഗാർഡൻ പാലസ്’ എന്ന വിവാഹ വേദിയെ കുറിച്ച് അവിടെയുള്ള പ്രദേശവാസികളോട് ചോദിച്ചെങ്കിലും അങ്ങനെ ഒരു വേദി അവിടെയില്ലെന്ന് അവർ അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടായിരുന്നെന്നും അവരുടെ ഫോട്ടോ കണ്ടിട്ടുണ്ടെന്നും ദീപക് പോലീസിനെ അറിയിച്ചു. യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് വിവാഹം നിശ്ചയിച്ചതെന്ന് യുവാവിന്റെ വീട്ടുകാരും പറഞ്ഞു. വിവാഹത്തിനായി ടാക്സി വാടകയ്ക്ക് എടുത്ത് 150 ബന്ധുക്കളുമായാണ് എത്തിയത്. കാറ്ററിങ്ങും വിഡിയോഗ്രാഫറെയും ഏർപ്പെടുത്തി. വിവാഹത്തിനു മുന്നോടിയായി വധുവിന്റെ പിതാവുമായി സംസാരിച്ചിരുന്നതായും വരന്റെ പിതാവ് പ്രേം ചന്ദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മോഗ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹർജിന്ദർ സിങ് അറിയിച്ചു.