വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന് അപ്രത്യക്ഷമായി..!! 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ അധികൃതർ

ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതിനു മുൻപ് രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിമാനം ഇപ്പോളെവിടെയെന്ന ചോദ്യം ഉയരുന്നു. സിറിയൻ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം തകർന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. നിരീക്ഷണ വെബ്സൈറ്റിൽനിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമായതാണ് ഇതിനു പിന്നിലെ കാരണം.

വിമാന സ്പോട്ടിങ് സൈറ്റായ ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സിറിയൻ എയർ വിമാനക്കമ്പനിയുടെ ഇല്യൂഷിൻ 2–76ടി എന്ന വിമാനം ഡമാസ്കസ് വിമാനത്താവളത്തിൽനിന്നു പറന്നുയരുന്നതും പിന്നീട് സിറിയയുടെ തീരമേഖലയിലേക്കു നീങ്ങുന്നതും കാണാം. ലറ്റാക്കിയയിലേക്കായിരുന്നു വിമാനത്തിന്റെ പോക്കെന്നായിരുന്നു അനുമാനം. എന്നാൽ പെട്ടെന്ന് ഈ വിമാനം യാത്ര എതിർദിശയിലേക്കു മാറ്റി. മിനിറ്റുകൾക്കുള്ളിൽ ഹോംസ് നഗരത്തിനു സമീപം റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു.

അസദ് എങ്ങോട്ടാണ് പോയതെന്നുള്ള വിവരങ്ങൾ സിറിയൻ അധികൃതർ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, അഭ്യൂഹങ്ങളെക്കുറിച്ചു പ്രതികരിക്കാനും അവർ തയാറായിട്ടില്ല. 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം, വിമാനത്തിന്റെ യന്ത്രത്തകരാർ തുടങ്ങിയവയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം. അതേസമയം, പഴയ വിമാനങ്ങളുടെ ട്രാൻസ്പോണ്ടറുകളുടെ കാലപ്പഴക്കം, ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്തു വച്ചത്, പ്രദേശത്തെ ജിപിഎസ് തടയുന്ന ജാമ്മറുകളുടെ പ്രവർത്തനം, മിലിറ്ററി ഫ്രീക്വൻസിയിലേക്കു മാറ്റിയത് തുടങ്ങിയവ മൂലം ഡേറ്റയിൽ പിഴവു വരാമെന്ന് ഫ്ലൈറ്റ് റഡാർ പറയുന്നു.

ആദ്യം ചോദിച്ചത് നെറ്റ് ചാർജ് ചെയ്ത് തരാൻ… പിന്നെ മൊബൈൽ ആവശ്യപ്പെട്ടു..!!! ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല…!! ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തികൊണ്ട് കുത്തി…!!!

പിന്നിൽ ആര്..? 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തരുത്…!!! ലേസർ ലൈറ്റുകൾ അടിക്കരുത്.., കരിമരുന്നു പ്രയോഗത്തിനും നിയന്ത്രണം…!!! വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് പട്ടം പറത്തിയതെങ്ങനെ..?

pathram desk 1:
Leave a Comment