പിന്നിൽ ആര്..? 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തരുത്…!!! ലേസർ ലൈറ്റുകൾ അടിക്കരുത്.., കരിമരുന്നു പ്രയോഗത്തിനും നിയന്ത്രണം…!!! വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് പട്ടം പറത്തിയതെങ്ങനെ..?

തിരുവനന്തപുരം: വിമാനങ്ങൾക്ക് ഭീഷണിയായതിനാൽ വിമാനത്താവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതും ലേസർ ലൈറ്റുകൾ വിമാനം ഇറങ്ങുന്ന ദിശയിൽ അടിക്കുന്നതിനും വിലക്കുണ്ട്. ഉയരത്തിൽ കരിമരുന്നു പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിർദേശങ്ങൾ മറികടന്നാണ് കഴിഞ്ഞ ദിവസം റണ്‍വേയ്ക്ക് മുകളിലായി പട്ടം പറത്തിയത്.

പട്ടം റൺവേയ്ക്ക് അടുത്തെത്തിയതിനെ തുടർന്ന് വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫും വൈകി. പട്ടം പറത്തിയ ആളെ കണ്ടെത്താനായിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന നാഗരാജു ചക്കിലമാണ് ലേസർ ലൈറ്റുകളും ബലൂണുകളും പട്ടങ്ങളും വിമാനത്താവളത്തിനടുത്ത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

പട്ടം അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.

വിമാനപാതയില്‍ അപകടരമായ സാഹചര്യത്തില്‍ പട്ടം പറക്കുന്ന സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ വലിയ ശ്രമം നടത്തി. അഗ്‌നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചു. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്ത് 200 അടി ഉയരത്തിലാണ് പട്ടം പറന്നത്. വിമാനത്താവള അധികൃതര്‍ അറിയിച്ചതുപ്രകാരം റണ്‍വേയുടെ പരിധിയിലെ എല്ലായിടത്തും പോലീസ് എത്തി പരിശോധന നടത്തി. എന്നാല്‍ പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.

വിമാനത്താവളത്തിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് റണ്‍വേയ്ക്ക് മുകളില്‍ വിമാനപാതയില്‍ പട്ടമുണ്ടെന്ന വിവരം നല്‍കിയത്. ഇറങ്ങാനെത്തുന്ന വിമാനങ്ങള്‍ക്ക് പട്ടവും അതിന്റെ നൂലും അപകടത്തിനിടയാക്കുമെന്നതിനെ തുടര്‍ന്ന് അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് നിര്‍ദേശം ലഭിക്കുന്നതുവരെ വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുളള ‘ ഗോ എറൗണ്ട് സന്ദേശം നല്‍കി. പുറപ്പെടാന്‍ ഒരുങ്ങിയ വിമാനങ്ങളെ തല്‍ക്കാലം പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിടാനും എ.ടി.സി. നിര്‍ദേശം നല്‍കി.

മോട്ടോർ കെട്ടിയ ചെറുകയറിൽ തൂങ്ങി ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ..!! ആടുകളെ മേയ്ക്കാൻ എത്തിയ മുഹമ്മദ് കിണറ്റിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി..!! കിണറരികിൽ കാത്തുനിന്ന് ആടുകൾ…!! തലനാരിഴയ്ക്ക് രക്ഷപെടുന്നത് രണ്ടാം തവണ…

4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്, തൊട്ടുപിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗ്ലുരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് തങ്ങുന്നതിനുളള ഗോ എറൗണ്ടിന് പോയ് വരാന്‍ നിര്‍ദേശിച്ചത്. വൈകിട്ടോടെ ഹൈദ്രാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ബേയില്‍ നിര്‍ത്തിയിട്ടത്.തുടര്‍ന്ന് വൈകിട്ട് 6.20 ഓടെ പട്ടം തനിയെ റണ്‍വേയിലേക്ക് പതിച്ചു.

pathram desk 1:
Leave a Comment