എനിക്ക് എമിലിയെ കെട്ടിപ്പിടിക്കുക മാത്രമാണ് വേണ്ടത്… കാണുന്നതുവരെ ഞാൻ അത് വിശ്വസിക്കില്ല… 471 ദിവസങ്ങൾക്ക് ശേഷം ആ അമ്മമാർ തങ്ങളുടെ മക്കളെ നെഞ്ചോടു ചേർത്തു, ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ സംഭവം, ഹമാസ് വിട്ടയച്ച മൂന്നുപേർ നാട്ടിലെത്തി

ജെറുസലേം: ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ സംഭവം. ഉറ്റവരും ഉടയവരുമൊപ്പമുള്ള ജീവിതം ഇനി കനവ് കാണണ്ടെന്നു മനസിനെ പറഞ്ഞു മനസിലാക്കിയ ആ മൂന്നുപേർ 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. അങ്ങനെ മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്.

2023 ഒക്ടോബർ ഏഴിനാണ് 28 കാരിയായ ബ്രിട്ടീഷ്- ഇസ്രായേൽ പൗരത്വമുള്ള എമിലിയെ, കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. ആക്രമണസമയത്ത് എമിലിയുടെ അമ്മ മാൻഡി ദമാരി കിബ്ബട്ട്സിലെ വീട്ടിലായിരുന്നു. ഒരു സുരക്ഷിത മുറിയിൽ ഒളിച്ചിരുന്നതിനാൽ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

തുടർന്ന് 2024 മാർച്ച് വരെ എമിലി ജീവനോടെ ഉണ്ടോ, ഇല്ലയോ എന്നതിനെ കുറിച്ച് കുടുംബത്തിന് യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല. മകളുടെ മോചനത്തിന്റെ വിവരമറിഞ്ഞപ്പോൾ “എനിക്ക് എമിലിയെ കെട്ടിപ്പിടിക്കുക മാത്രമാണ് വേണ്ടത്. പക്ഷേ അവളെ കാണുന്നതുവരെ ഞാൻ അത് വിശ്വസിക്കില്ല.” എന്നായിരുന്നു മാൻഡി പറഞ്ഞത്.

31 കാരിയായ വെറ്ററിനറി നഴ്‌സായ ഡോറോൺ സ്റ്റെയിൻബ്രെച്ചറിനെയും ഹമാസ് ബന്ദിയാക്കിയത് 2023 ഒക്ടോബർ 7 നായിരുന്നു. കിബ്ബട്ട്സ് കെഫാർ ആസയിലെ അവളുടെ അപ്പാർട്ട്‌മെൻ്റിൽ നിന്നായിരുന്നു ഭീകരർ ഡോറോണിനെ പിടികൂടിയത്. യുവതിയുടെ ​ഗ്രാമത്തിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ വീടുകൾ കത്തിക്കുകയും നിരവധിപേർ കൊല്ലപ്പെടുകയും നിരവധിയാളുകളെ ബന്ദികളാക്കുകയും ചെയ്തതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണ സമയത്ത് താൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഡോറൺ അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വാട്ട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. പിന്നാലെ വെടിയൊച്ചകൾക്കിടയിൽ “അവർ എന്നെ പിടികൂടി” എന്ന ഡോറണിന്റെ അവസാന ശബ്ദ സന്ദേശവുമെത്തി.

നർത്തകിയായ റോമി ഗോനൻ നോവ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഹമാസ് ബന്ദിയാക്കിയത്. മരുഭൂമിയിലെ സം​ഗീത പരിപാടിക്കിടയിൽ നടന്ന ഹമാസ് ആക്രമണത്തിനിടെ 360-ലധികം ആളുകൾ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ, സൈറണുകൾ മുഴങ്ങി, റോമി അവളുടെ കുടുംബത്തെ വിളിച്ചു. വെടിയൊച്ചകളും അറബിയിൽ നിലവിളികളുമാണ് റോമിയുടെ അവസാന കോളിൽ കേട്ടതെന്ന് അമ്മ മീരവ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റോമിയെ ഹമാസ് തീവ്രവാദികൾ പിടികൂടുകയായിരുന്നു.
നീതി… ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ, കോടതിക്ക് പ്രതിയുടെ പ്രായം മാത്രം കണ്ടാല്‍ പോരാ…ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റ്…സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നത്- കോടതി

കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള കുഞ്ഞിനെ കരിങ്കൽ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; യുവതി വിഷം കഴി‍ച്ച നിലയിൽ, ആത്മഹത്യശ്രമം കേസിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ

pathram desk 5:
Leave a Comment