ചങ്ങലയ്ക്കിടാത്ത കാലുകളുമായി ഇനി ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും സ്വതന്ത്രരായി സഞ്ചരിക്കും; ഏറ്റെടുത്ത് അനന്ത് അംബാനി നേതൃത്വം നൽകുന്ന വൻതാര

ജാംനഗർ: ചങ്ങലയ്ക്കിടാത്ത കാലുകളുമായി ഇനി ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും സ്വതന്ത്രരായി സഞ്ചരിക്കും, അനന്ത് അംബാനിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ മൃഗപരിചരണത്തിൽ ഊന്നി പ്രവർത്തിക്കുന്ന വൻതാരയിലൂടെ ദുരിതം അനുഭവിക്കുന്ന രണ്ട് പിടിയാനകൾക്ക് പുതിയ പുനരധിവാസം ഒരുങ്ങുകയാണ്. ഇസ്‌കോൺ മയാപൂരിലുള്ള ആനകളായ 18 വയസ്സായ ബിഷ്ണുപ്രിയയുടേയും 26 വയസ്സായ ലക്ഷ്മിപ്രിയയുടേയും പുനരധിവാസം ഏറ്റെടുത്താണ് അനന്ത് അംബാനി നേതൃത്വം നൽകുന്ന വൻതാര രംഗത്തെത്തുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബിഷ്ണുപ്രിയ ആക്രമിച്ചതിനെ തുടർന്ന് പാപ്പാൻ മരണപ്പെട്ടത്. കൃത്യമായ പരിചരണം പോലുമില്ലാതെ വന്ന ആനയുടെ പുനരധിവാസം വൻതാര ഏറ്റെടുക്കുകയായിരുന്നു.

ആനകളുടെ ഈ കൈമാറ്റം ത്രിപുര ഹൈക്കോടതി രൂപപ്പെടുത്തിയ ഉന്നതപ്പെട്ട സമിതിയും, സുപ്രീംകോടതിയും അംഗീകരിച്ചതാണ്. മൃഗങ്ങളുടെ സംരക്ഷണവും പുനരധിവാസവും പരിപാലനവും ഉറപ്പുവരുത്തുകയാണ് വൻതാരയിലൂടെ നടത്തിവരുന്നത്. വൻതാരയിൽ, ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും എത്തുന്നതോടെ ഇവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യമാണ് ഒരുങ്ങുന്നത്.

വൻതാരയിൽ ഈ ആനകൾക്ക് സ്വാഭാവികമായ ഹാബിറ്റാറ്റുകൾ ലഭിക്കും. ഇവർക്കായി മനശ്ശാസ്ത്രപരമായ വിലയിരുത്തലുകൾ ഉൾപ്പെടെ മെഡിക്കൽ പരിചരണം, അവയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി ഗുണമേന്മയുള്ള സഞ്ചാരപരിപാടികളും, മറ്റുള്ള ആനകളുമായി ബന്ധപ്പെടുന്നതിനുള്ള അവസരങ്ങളും ലഭിക്കും. ചങ്ങലയ്ക്കിടാത്ത കാലുകളുമായി സ്വതന്ത്രരായി പിടിയാനകൾക്ക് ഇവിടെ വസിക്കാനും സാധിക്കും. പരിപാലനത്തിനായി എല്ലാ സജ്ജീകരണങ്ങളും വൻതാര ഇവിടെ ഒരുക്കുന്നു. കൃത്യമായ മൃഗപരിചരണ വിഭാഗം, ഭക്ഷണമടക്കനുള്ള പരിചരണ ക്രമീകരണം, വനസാമാനമായ പ്രകൃതിയോടിണങ്ങിയ വാസസ്ഥലം എന്നിവയെല്ലാമാണ് പിടിയാനകൾക്ക് ഇവിടെ ഒരുങ്ങുക.

ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും വൻതാരയിൽ വളരുന്നതിൽ സന്തോഷമെന്നും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക, വനം പോലുള്ള സ്വാതന്ത്ര്യവും സന്തോഷവും അനുഭവപ്പെടുന്ന ഒരു സമ്പൂർണ്ണമായ ജീവിതം നേടുമെന്നിൽ എനിക്ക് ആത്മവിശ്വാസം ഉണ്ടെന്ന് ഇസ്കോൺ മാനേജറും മയപൂരി ആനപരിപാലന കേന്ദ്രത്തിലെ മാനേജറുമായ ഹൃമാതി ദേവി ദാസി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആനകൾക്കായുള്ള ആശുപത്രി ഉൾപ്പെടെ, ആനകൾക്ക് അവരുടെ സ്വാഭാവിക അന്തരീക്ഷം ഒരുക്കിക്കൊണ്ടാണ് വൻതാര പ്രവർത്തിക്കുന്നത്. ദുരിതത്തിൽ അകപ്പെട്ട ആനകളെ ജീവിത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമല്ല അവരുടെ ശാരീരികവും മാനസികവുമായ ശക്തി കൈവരിക്കുന്നതിനും വൻതാരയിലെ വനജീവിതത്തിലൂടെ ആനകൾക്ക് സാധിക്കുന്നു. 3000 ഏക്കറിൽ വനസമാനമായ സാഹചര്യമാണ് മൃഗങ്ങൾക്ക് ഇവിടെ ഒരുക്കിയിരിക്കുന്നത്.

നീതി കിട്ടി.. നീതി കിട്ടി.. എന്റെ പൊന്നുമോന് നീതി കിട്ടി, ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു… വിധിയിൽ സംതൃപ്തർ- ഷാരോണിന്റെ അമ്മ

“ഷാരോൺ പ്രണയത്തിന് അടിമ, മരണക്കിടക്കയിലും അവൻ അവളെ പ്രണയിച്ചിരുന്നു, മരണം മുന്നിൽ എത്തി നിൽക്കുമ്പോഴും അതിനു കാരണക്കാരിയായവളെ വിശേഷിപ്പിച്ചത് വാവയെന്ന്”…

pathram desk 1:
Leave a Comment