ആദ്യം ചോദിച്ചത് നെറ്റ് ചാർജ് ചെയ്ത് തരാൻ… പിന്നെ മൊബൈൽ ആവശ്യപ്പെട്ടു..!!! ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല…!! ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തികൊണ്ട് കുത്തി…!!!

കോഴിക്കോട്: തിക്കോടിയിൽ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം .

ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു. ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകൾ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു.

ഇത് രണ്ടാം തവണ..!! ഗോവയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ യാത്രക്കാർ എത്തിയത് കൊടുംവനത്തിൽ…!! ടയർ ചെളിയിൽ കുടുങ്ങി…!! രക്ഷിക്കാൻ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ സഞ്ചരിച്ച്…!!!

pathram desk 1:
Leave a Comment