കാടും മലയും താണ്ടി അയ്യപ്പനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കണം…!!1 ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്… മുൻകരുതൽ സ്വീകരിക്കണം…!!! ദിലീപിന് പ്രത്യേക പരിഗണന നൽകിയതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി..!!

സന്നിധാനം: ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയം നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കൈക്കൊളളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.

ശബരിമലയിൽ ദിവസേന പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യപ്പനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെ ഉള്ള ദർശനവും ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ബോർഡ് അറിയിച്ചു.

ശബരിമലയില്‍ നടൻ ദിലീപിന് എങ്ങനെ വിഐപി പരിഗണനയോടെ ദർശനം നടത്തിയത് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ചോദ്യം ചെയ്തിരുന്നു. ദിലീപ് ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. വിഷയം ചെറുതായി കാണാനാകില്ലെന്നാണ് കോടതി അറിയിച്ചത്. വിഐപി ദർശനം നടത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ, ദിലീപിന് വിഐപി പരിഗണന എങ്ങനെ കിട്ടിയെന്ന് കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.

അമ്മയ്ക്കു പ്രായം 17, അച്ഛന് 21, കുഞ്ഞിനു എട്ടുമാസം, അടൂരിൽ 17 കാരി പ്രസവിച്ച സംഭവത്തിൽ 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ, ഇരുവരുടേയും ബന്ധം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, സംഭവം മറച്ചുവച്ച പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തേക്കും

വെള്ളിയാഴ്ച പുലർച്ചെയാണ് ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്.ശബരിമലയിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച ശേഷം കാണിക്കയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

ഞാനെന്റെ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ആ കടം തിരിച്ചടയ്ക്കും…!!!! ആരെയും പറ്റിച്ചിട്ട് എങ്ങോട്ടും പോയിട്ടില്ല…!! കുവൈത്തിലെ ‘ഗൾഫ് ബാങ്കി’ൽ വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ പെട്ട എറണാകുളം സ്വദേശികൾ പറയുന്നു…!!!

ഇനി എല്ലായിടത്തും കണ്ണെത്തും..!! ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ..!!! 6000 കി.മീ ഉയരത്തിൽ പറക്കും… ശക്തമായ കാറ്റിനെയും പ്രതിരോധിക്കും..!!! ഉത്പാദകർ ജിയോ പ്ലാറ്റ്‌ഫോംസിൻ്റെ കീഴിലെ ആസ്റ്റീരിയ എയ്‌റോസ്‌പേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7