ഈമാസം ഒന്നാം തീയതി വിവാഹം..!!! ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ച് മരണം..!!! നേഹയുടെ മരണത്തിൽ കണ്ണീരണിഞ്ഞ് നാട്…

പെരിന്തൽമണ്ണ: നാടിനെ ദുഃഖത്തിലാക്കി നവവധുവിൻ്റെ അപകടമരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം. അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ ജൂബിലി ജംക്‌ഷനു സമീപമാണ് അപകടം.

ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്‌ഹറിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്നെത്തിയ ക്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.

കൂട്ടിക്കൊണ്ടു പോയതിനു ശേഷം കാണാൻ അനുവദിച്ചില്ല..!! പീഡനം നേരിടേണ്ടി വന്നു..!! സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഇന്ദികയുടെ മരണത്തിൽ ഭർത്താവിനെതിരേ കുടുംബം..; യുവാവ് കസ്റ്റഡിയിൽ

കുവൈത്തിൽ മലയാളികൾ നടത്തിയത് വൻ തട്ടിപ്പ്, ബാങ്കിനെ പറ്റിച്ച് തട്ടിയെടുത്തത് 700 കോടി രൂപ, തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയതിൽ ഭൂരിഭാ​ഗവും നഴ്സുമാർ, പ്രതിസ്ഥാനത്ത് 1425 പേർ, എറണാകുളം, കോട്ടയം ജില്ലകളിൽ പോലീസ് രജിസ്റ്റർ ചെയ്തത് 10 കേസുകൾ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7