ആരാധന അതിരു കടന്നു, പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു, ഭർത്താവിനും മക്കൾക്കും പരുക്ക്, അപകടം അ​ല്ലു അ​ർ​ജുനെ കാണാനുള്ള ശ്രമത്തിനിടെ

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2 റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് യുവതി മരിച്ചു. ഹൈ​ദ​രാ​ബാ​ദ് ദി​ൽ​ഷു​ക്ന​ഗ​ർ സ്വ​ദേ​ശി​നി രേ​വ​തി (39) ആണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഇവരുടെ ഭ​ർ​ത്താ​വ് ഭാ​സ്ക്ക​റി​നും ര​ണ്ട് മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു.

ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തീ​യ​റ്റ​റി​ൽ അ​ല്ലു അ​ർ​ജു​ൻ പ​ങ്കെ​ടു​ത്ത പ്രീ​മി​യ​ർ ഷോ ​കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പറ്റാതെ വന്നതോടെ പോ​ലീ​സ് ലാ​ത്തി വീ​ശുകയായിരുന്നു, ഇതിനിടെ തി​ര​ക്കി​ൽ​പ്പെ​ട്ട രേ​വ​തി ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. ‌

കൂടെയുണ്ടായിരുന്ന ​ആളു​ക​ൾ രേ​വ​തി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണ​തോടെ മരണം സംഭവിക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കു​മു​ണ്ട്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Similar Articles

Comments

Advertismentspot_img

Most Popular

445428397