2025 ൽ ശനിയുടെ രാശിമാറ്റം…!! പുതുവർഷം നിങ്ങള്‍ക്കെങ്ങനെ…, കണ്ടകശനി വരാൻ പോകുന്ന നക്ഷത്രക്കാർ…

ഗായത്രി മന്ത്രം

ഓം സൂര്യപുത്രായ വിദ്മഹേ
ശനൈശ്ചരായ ധീമഹി
തന്നോ മന്ദഃ പ്രചോദയാത്

ശനി വിവിധ രാശികളിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് ഓരോ നക്ഷത്രജാതരിലും ഗുണാനുഭവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. സൂര്യന്റെ ഛായാദേവിയുടെയും പുത്രനാണ് ശനി. 360 ഡിഗ്രിയാണ് രാശിചക്രത്തിന് ഒരുരാശിയുടെ ദൈര്‍ഘ്യം 30 ഡിഗ്രിയാണ്. ഓരോ ഡിഗ്രിയും 60 മിനിറ്റ് ഉള്ളതാണ്. ഒരു ഡിഗ്രി കടക്കാന്‍ ശനിക്ക് ഒരു മാസം വേണം. അപ്രകാരം ഒരു രാശി കടക്കാന്‍ ശനിക്ക് രണ്ടരവര്‍ഷം വേണം. ശനിയുടെ ഇപ്രകാരമുള്ള സഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ് ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവ കണക്കാക്കുക.

ഏഴരശനി എന്താണെന്നു നോക്കാം-

ഇപ്പോള്‍ ഏഴര ശനിയുള്ള നക്ഷത്രജാതര്‍ ആരൊക്കെയാണന്നും നോക്കാം. ശനി നില്‍ക്കുന്ന രാശിയുടെ തൊട്ടുപിന്നിലുള്ള രാശി മുന്നിലുള്ള രാശി ഇവര്‍ക്കൊക്കെ ഏഴര ശനിയാണ്. ശനി നില്‍ക്കുന്ന രാശിയെ ജന്മരാശിയെന്നു പറയുന്നു. ഇതുപ്രകാരം മാര്‍ച്ച് 29 മുതല്‍ പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി നക്ഷത്രജാതര്‍ക്ക് ജന്മശനിയാണ്. മീനം രാശിയിലെ നക്ഷത്രങ്ങളാണ്. അപ്പോള്‍ മീനം രാശിയുടെ തൊട്ടുപിന്നിലുള്ള കുംഭം രാശിക്ക് രണ്ടിലാണ് ശനി സഞ്ചരിക്കുന്നത്. ഏഴരശനി അവസാനിക്കാന്‍ രണ്ടരവര്‍ഷം കൂടിയുണ്ടെന്ന് ചുരുക്കം. കുംഭം രാശിയില്‍ അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4 നക്ഷത്രജാതര്‍. മീനം രാശിയുടെ മുന്നിലുള്ള രാശി മേടം. മേടം രാശിയില്‍ ഉള്‍പ്പെടുന്ന അശ്വതി, ഭരണി, കാര്‍ത്തിക 1/4 നക്ഷത്രജാതര്‍ക്ക് ഏഴര ശനിയുടെ ആരംഭം.

ഏഴരശനിയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക-

ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക് ഇടവരുന്നതിനാല്‍ എല്ലാക്കാര്യങ്ങളും തുറന്നു സംസാരിക്കുക. അലച്ചിലുണ്ടാകുന്നതിനാല്‍ ഒരുകാര്യം ചെയ്യും മുമ്പ് രണ്ടുവട്ടം ആലോചിക്കുക. ജാമ്യം നില്‍ക്കലില്‍നിന്ന് ഒഴിവാകുക, മാനസിക പ്രയാസങ്ങളെ ഒഴിവാക്കാന്‍ യോഗ, ധ്യാനം ശീലമാക്കുക, സംസാരങ്ങളില്‍നിന്ന് ശത്രുതയുണ്ടാകുന്നതിനാല്‍ നിയന്ത്രണം കൊണ്ടുവരിക, അനാവശ്യ ചെലവുകളെ നിയന്ത്രിക്കുക. ലക്ഷ്യത്തിലെത്താന്‍ കഠിനപ്രയത്‌നം നടത്തേണ്ടതായി വരും, വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.

കണ്ടകശനി

നാല്, ഏഴ്, പത്ത് ഭാവങ്ങളിലായി ശനി സഞ്ചരിക്കുമ്പോഴാണ് കണ്ടകശനി. ഇതുപ്രകാരം ധനുക്കൂറില്‍ ഉള്‍പ്പെടുന്ന മൂലം, പൂരാടം, ഉത്രാടം 1/4 നക്ഷത്രജാതര്‍ക്ക് കണ്ടകശനിയാണ് വരാന്‍ പോകുന്നത്. വിവാഹം നടക്കുക, വീട് നിര്‍മാണം ആരംഭിക്കുക എന്നിവയെല്ലാം ഈ സമയത്ത് സംഭവിക്കും. അമ്മയുടെ മാതൃതുല്യരായവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസിനെ ക്ലേശിപ്പിക്കും. വാഹനസംബന്ധമായ പ്രതിസന്ധികളുണ്ടാകും, സൗഹൃദങ്ങളിലും ബന്ധുത്വങ്ങളിലും നിസാരകാരണങ്ങളാല്‍ തെറ്റിദ്ധാരണങ്ങളുണ്ടാകുന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. യോഗ, ധ്യാനം എന്നിവ ശീലിക്കണം.

ഏഴാം ഭാവത്തില്‍ ശനി സഞ്ചരിക്കുന്ന കാലം കന്നിക്കൂറില്‍ ഉള്‍പ്പെടുന്ന ഉത്രം 3/4, അത്തം, ചിത്തിര 1/2 നക്ഷത്രജാതര്‍ക്കാണ്. ഏഴാം ഭാവം ദമ്പതികളെ കുറിക്കുന്നതിനാല്‍, ദാമ്പത്യബന്ധത്തില്‍ കുഴപ്പങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, എല്ലാക്കാര്യങ്ങളും തുറന്ന് സംസാരിച്ച് മുന്നോട്ടു പോകണം, കേസുകള്‍ വന്നേക്കാം, യാത്രാക്ലേശം അനുഭവപ്പെടേണ്ടതായി വരും.

പത്താംഭാവത്തില്‍ ശനി സഞ്ചരിക്കുന്ന കാലം മിഥുനക്കൂറില്‍ ഉള്‍പ്പെടുന്ന മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4 നക്ഷത്രജാതര്‍ക്കാണ്. കര്‍മത്തെ കുറിക്കുന്നതാണ് പത്താംഭാവം. തൊഴില്‍ സംബന്ധമായ എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം. പൊതുപ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. വെല്ലുവിളികളെ തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായി വരും.

അഷ്ടമശനി-

അഷ്ടമത്തില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് അഷ്ടമശനി- ചിങ്ങക്കൂറില്‍ ഉള്‍പ്പെടുന്ന മകം, പൂരം, ഉത്രം 1/4 നക്ഷത്രജാതര്‍ക്ക് മനോധൈര്യമുണ്ടാകണം. രോഗദുരിതങ്ങളില്‍നിന്നു കരകയറാന്‍ പ്രയാസമനുഭവിക്കേണ്ടതായി വരും. ഏതുപ്രതിസന്ധിയെയും തരണം ചെയ്യാന്‍ സാധിക്കും. ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം.

അഞ്ചാം രാശിയില്‍ ശനി സഞ്ചരിക്കുന്ന വൃശ്ചികക്കൂറില്‍ ഉള്‍പ്പെടുന്ന വിശാഖം 1/4, അനിഴം, തൃക്കേട്ട നക്ഷത്രജാതര്‍ക്കും ഒമ്പതാം രാശിയില്‍ ശനി സഞ്ചരിക്കുന്ന കര്‍ക്കിടകക്കൂറില്‍ ഉള്‍പ്പെടുന്ന പുണര്‍തം 1/4, പൂയം, ആയില്യം നക്ഷത്രജാതര്‍ക്കും സമ്മിശ്ര അനുഭവങ്ങളാണ് ശനി നല്‍കുക. സന്താന ക്ലേശമുണ്ടാകുന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം, സാമ്പത്തിക ഇടപാടുകളിലും പിതാവിന്റെയും പിതൃതുല്യരുടെയും ആരോഗ്യക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം.

ശനി 3, 6, 11 രാശികളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഇതുപ്രകാരം ശനി മൂന്നാം രാശിയില്‍ സഞ്ചരിക്കുന്ന മകരക്കൂറില്‍ ഉള്‍പ്പെടുന്ന ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 നക്ഷത്രജാതര്‍ക്കും ആറാം രാശിയില്‍ സഞ്ചരിക്കുന്ന തുലാക്കൂറില്‍ ഉള്‍പ്പെടുന്ന ചിത്തിര 1/2, ചോതി, വിശാഖം 3/4 നക്ഷത്രജാതര്‍ക്കും 11-ാം രാശിയില്‍ സഞ്ചരിക്കുന്ന ഇടവക്കൂറില്‍ ഉള്‍പ്പെടുന്ന കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2 നക്ഷത്രജാതര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. സമൂഹത്തില്‍ ഉന്നതിയുണ്ടാകും, ദാമ്പത്യബന്ധങ്ങളിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ശമിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും.

ദോഷപരിഹാരം:

ഉപാസനയാണ് ഏറ്റവും വലിയ പരിഹാരം- ശാസ്താവിനെ അല്ലെങ്കില്‍ കുടുംബപരദേവതകളെ ഉപാസിക്കുക. ഇഷ്ടദൈവത്തെ ഉപാസിക്കുക. ലഹരി വസ്തുക്കളെ വെടിയുക, സത്യസന്ധമായി ജീവിതത്തെ അഭിമുഖീകരിക്കുക, വയോജനങ്ങളെ പരിപാലിക്കുക, എല്ലാക്കാര്യങ്ങളും തുറന്നു സംസാരിക്കുക, ഹനുമാന്‍ ചാലിസ ചൊല്ലുക- ജീവിതത്തില്‍ ഉറപ്പായും വിജയമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്:
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
+91 8075211288 (Whatsapp)
+91 9995373305

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7