ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ്, പരിഹാരമായി ഭാര്യയെ ന​ഗ്നയാക്കി ‘ഉഴിഞ്ഞ് പോക്കണ’മെന്ന് സുഹൃത്ത്, പുട്ടുകുടത്തിൽ ചുവപ്പു കലർത്തി യുവതിക്ക് ബാധയുണ്ടെന്നും കണ്ടെത്തൽ- യുവതിയെ ന​ഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്: താമരശേരിയിൽ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിക്കയും ശാരീരികമായി മർദ്ദിക്കുകയും ചെയ്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ തന്നെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു.

പുതുപ്പാടി സ്വദേശിനിയായ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന പരാതിയിൽ ഭർത്താവ് അടിവാരം വാഴയിൽ വീട്ടിൽ വി ഷെമീർ (34), ഇയാളുടെ സുഹൃത്ത് അടിവാരം മേലെപൊട്ടിക്കൈ പികെ. പ്രകാശൻ (46) എന്നിവരെ താമരശേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് യുവതി പോലീസിനെ സമീപിച്ചത്.

കുടുംബത്തിൽ പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞാണ് പ്രകാശൻ യുവതിയുടെ വീട്ടിലെത്തിയത്. ആദ്യം പുട്ടുകുടത്തിൽ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി. പിന്നീട് ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് അവകാശപ്പെട്ട ഇയാൾ പുട്ടുകുടം പിന്നീട് തോട്ടിൽ കൊണ്ടുപോയി ഒഴുക്കി. ഇതിനുശേഷമാണ് രാത്രി പ്രത്യേക പൂജ വേണമെന്ന് നിർദേശിച്ചത്.

ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി
ബാധയൊഴുപ്പിക്കുന്നതിന്റെ ആദ്യപടിയായി വീടിന് വാതിലില്ലാത്തതിനാൽ വീടിന്റെ മുൻവശത്തും മുറിയിലും പുതിയ വാതിൽവെക്കണമെന്ന് പ്രകാശൻ പറഞ്ഞിരുന്നു. ഇതിന് ഭർത്താവ് സമ്മതിച്ചു. പിന്നീട് യുവതിയെ ഫോണിൽ വിളിച്ച പ്രകാശൻ, ഒറ്റയ്ക്ക് സംസാരിക്കണമെന്നും ആളൊഴിഞ്ഞിടത്തേക്ക് മാറിനിന്ന് സംസാരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കുഴപ്പമില്ലെന്നും സംസാരിക്കാമെന്നും പറഞ്ഞതോടെയാണ് പ്രകാശൻ നഗ്നപൂജയെന്ന ആവശ്യവുമായെത്തിയത്.

പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാൻ രാത്രി മതിൽചാടി ആൺസുഹൃത്തുക്കളും കാമുകന്മാരും, ടൈമിങ് തെറ്റിയതോടെ അടി, രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്, മറ്റു രണ്ടുപേര്‍ക്കെതിരേ വീട് അതിക്രമിച്ചു കയറിയതിനും കേസ്, പെൺകുട്ടികൾ രണ്ട് വർഷമായി ലൈം​ഗിക ചൂഷണത്തിനിരയാകുന്നു

‌നഗ്നപൂജയെപ്പറ്റി ചോദിച്ചപ്പോൾ ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാൻ ശരീരത്തിൽ ‘ഉഴിഞ്ഞ് പോക്കണ’മെന്നുമായിരുന്നു മറുപടി. എന്നാൽ, ബാധകയറിയത് ഭർത്താവിന്റെ ശരീരത്തിൽ അല്ലേയെന്നും എന്തിനാണ് തന്റെ ശരീരത്തിൽ പൂജ നടത്തുന്നതെന്നും ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞാലേ ഭർത്താവ് പൂജയ്ക്ക് സമ്മതിക്കൂയെന്നായിരുന്നു പ്രകാശൻ പറഞ്ഞത്. തുടർന്ന് പൂജ നടത്താനായി ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. ഭർത്താവായ ഷെമീറിന് മറ്റൊരു ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്ക് നടക്കാറുണ്ടെന്നും യുവതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7