മോഷണക്കേസ് പ്രതി പിടിയിലായതോടെ ലഡു വിതരണം ചെയ്ത് പോലീസ്, വളപട്ടണം മോഷണത്തിൽ പൂട്ടുവീണതോടെ ചുരുളഴിഞ്ഞത് കഴിഞ്ഞ വർഷം കീച്ചേരിയിൽ നടന്ന മോഷണത്തിനും കൂടി, മോഷണ മുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി

കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ അയൽവാസി ലിജീഷ് അറസ്റ്റിലായതോടെ ചുരുളഴിഞ്ഞത് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും കൂടി.

അന്ന് കീച്ചേരിയിൽ നടന്ന മോഷണത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളം ലിജീഷിനെ കുടുക്കി. ഇതോടെയാണ് ഒരു വർഷം മുൻപു നടന്ന കേസിന്റെയും ചുരുളഴിഞ്ഞത്. ഒരു വർഷം മുൻപ്കീച്ചേരിയിൽനിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. 3 മാസം മുൻപു ഗള്‍ഫിൽനിന്നു തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്.

കീച്ചേരിയിൽ മോഷണവും വളപട്ടണത്തു നടന്ന മോഷണവും സമാനമായ രീതിയിൽ ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. ഇതോടെ രണ്ടു കേസിലേയും വിരലടയാളങ്ങൾ ഒത്തു നോക്കുകയും രണ്ടും ഒരാൾ ചെയ്തതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി

മോഷണമുതൽ സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് സൂക്ഷിച്ചത്. വെൽഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനിടയിൽ ലോക്കറുണ്ടാക്കുകയായിരുന്നു. ഒരേ സമയം രണ്ടു മോഷണക്കേസിലും ഒരുമിച്ച് പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും. തുടർന്ന് പൊലീസുകാർ സ്റ്റേഷനിൽ ലഡു വിതരണം ചെയ്തു. ലിജീഷിനെ പിടികൂടിയത് അറിഞ്ഞ പലർക്കും ആശ്ചര്യമാണ്. ഇങ്ങനെയൊക്കെ ഇയാൾ ചെയ്യുമോയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ‌

അഷ്റഫിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് ലിജീഷിന്റെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് ആദ്യം മുതൽ‌ സംശയിച്ചിരുന്നു

അഷ്റഫും കുടുംബവും 19ന് രാത്രി തമിഴ്നാട്ടിലെ മധുരയിൽ വിവാഹത്തിനു പോയ തക്കത്തിലായിരുന്നു മോഷണം. 24ന് കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇരുപതംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7