ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം, സഹപാഠി അറസ്റ്റിൽ; കുറ്റം സമ്മതിച്ച് പ്രതി, അറസ്റ്റ് ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ സാ​മ്പി​ളു​ക​ള​ട​ക്കം പരിശോധിച്ച ശേഷം, പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ്

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിൽ ഗ​ർ​ഭി​ണി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹ​പാ​ഠി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ഖി​ല്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​തായും പ്രതിക്കെതിരെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 22 നാ​ണ് പ​നി​യെ തു​ട​ർ​ന്ന് പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ചി​കി​ത്സ തേ​ടി​യ​ത്. അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മ​രിക്കുകയായിരുന്നു. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സംശയം തോന്നിയതിനെ തുടർന്ന് മൃതദേഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യുകയായിരുന്നു. റിപ്പോർട്ടിലാണ് പെൺകുട്ടി​‌‌ അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
മരിച്ച ഭാര്യയുടെ സമ്മതത്തോടെ തനിക്കുണ്ടായ കുട്ടി; കോടികൾ വില വരുന്ന സ്വത്തുക്കൾക്കായി ഭർത്താവ് വാടക കുട്ടിയുമായി കോടതിയിൽ; മകൾ വർഷങ്ങളായി മരുന്നു കഴിച്ചിരുന്നതിനാൽ അണ്ഡോൽപാദന ശേഷിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ല​ഭി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി അ​മി​ത അ​ള​വി​ൽ മ​രു​ന്നു ക​ഴി​ച്ചെ​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പാ​ഠി നേരത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. പിന്നീട് സ​ഹപാഠിയുടേയും ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ സാ​മ്പി​ളു​ക​ള​ട​ക്കം ശേ​ഖ​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.

pathram desk 5:
Related Post
Leave a Comment