മരിച്ച ഭാര്യയുടെ സമ്മതത്തോടെ തനിക്കുണ്ടായ കുട്ടി; കോടികൾ വില വരുന്ന സ്വത്തുക്കൾക്കായി ഭർത്താവ് വാടക കുട്ടിയുമായി കോടതിയിൽ; മകൾ വർഷങ്ങളായി മരുന്നു കഴിച്ചിരുന്നതിനാൽ അണ്ഡോൽപാദന ശേഷിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ

ക്യാൻസർ മൂലം മരിച്ച തന്റെ ഭാര്യയുടെ സ്വത്തുക്കൾ തനിക്കും തന്റെ കുട്ടിക്കും വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ. ചൈനയിലെ ഷാങ്ഹായ് കോടതിലാണ് സംഭവം. ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷം തനിക്കുണ്ടായ കുഞ്ഞാണെന്നും അതിനാൽ ഭാര്യയുടെ സ്വത്തിൽ പാതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയിലെത്തിയത്. ഭാര്യ മരിക്കുന്നതിന് മുമ്പേ, അവളുടെ സമ്മതത്തോടെ തനിക്ക് വാടക ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയാണെന്നാണ് യുവാവ് കോടതിയിൽ അവകാശപ്പെട്ടു.

ക്യാൻസറും അജ്ഞാതമായ ടിഷ്യു രോഗവും ബാധിച്ച് 2021 -ലാണ് ക്വിയു എന്ന യുവതി മരിച്ചത്. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അതേസമയം ദമ്പതികളുടെ സംയുക്ത സ്വത്തിൽ ഷാങ്ഹായിൽ കോടികൾ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളും വലിയൊരു ബാങ്ക് സമ്പാദ്യവും ഉണ്ടായിരുന്നു. ചൈനീസ് നിയമം അനുസരിച്ച് ക്വിയുവിൻറെ സ്വത്തുക്കൾ തൊണ്ണൂറ് വയസ് പിന്നിട്ട അച്ഛനമ്മമാർക്കും ഭർത്താവ് ലിനും തുല്യമായി വിഭജിക്കണം.

ആരോഗ്യ പ്രശ്നങ്ങൾ കാരണം കുട്ടികളില്ലാതിരുന്ന ക്വിയുവിൻറെ അച്ഛനമ്മമാർ അവളെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ക്വിയുവിനും ലിനിനും കുട്ടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു കുഞ്ഞ് വേണമെന്ന് ക്വിയുവിൻറെ ആവശ്യപ്രകാരം താനും ഭാര്യയും മുമ്പ് ഒരു വിദേശ ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നെന്നും അങ്ങനെയുണ്ടായതാണ് കുഞ്ഞെന്നും ലിൻ കോടതിയിൽ വാദിച്ചു.

പക്ഷെ യുവാവിന്റെ അവകാശവാദം ക്വിയുവിൻറെ വളർത്തമ്മ ലിൻറെ തള്ളി. മാത്രമല്ല. കുഞ്ഞിൻറെ പിതൃത്വത്തെ കുറിച്ച് അവർ സംശയം ഉന്നയിച്ചു. മെഡിക്കൽ രേഖകൾ ലിൻ കുഞ്ഞിൻറെ അച്ഛനാണെന്ന് തെളിയിച്ചാലും ക്വിയുവിൻറെ കുഞ്ഞല്ല അതെന്ന് അവർ വാദിച്ചു. ക്യാൻസർ രോഗിയായിരുന്ന മകൾ വർഷങ്ങളായി മരുന്നുകളിലാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനാൽ തൻറെ മകളുടെ അണ്ഡാശയം ഉപയോഗിച്ച് കൊണ്ട് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയില്ലെന്നും ഇവർ വാദിച്ചു. മാത്രമല്ല, മരണത്തിന് മുമ്പ് മകൾ അത്തരമൊരു ആവശ്യം ഒരിക്കൽ പോലും ഉന്നയിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ചൈനയിൽ വാടക ഗർഭധാരണത്തിന് നിയന്ത്രണവുമുണ്ടെങ്കിലും വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക കുഞ്ഞുങ്ങൾക്കുള്ള അതേ അധികാരാവകാശങ്ങളുണ്ട്.

ക്വിയുവിൻറെ അച്ഛനമ്മമാർ വളർത്തച്ഛനും വളർത്തമ്മയും ആയതിനാലും ക്വിയു മരിച്ചതിനാലും കുഞ്ഞും ക്വിയുവുമായുള്ള ബന്ധം ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം യുവാവിന്റെ മൊഴികളിൽ പലതും വൈരുദ്ധമുള്ളാതണെന്നും കോടതി ചൂണ്ടിക്കാട്ടി.

2016 -ലാണ് വാടകഗർഭധാരണത്തിനായി തായ്‍ലൻഡിലേക്ക് പോയതായി ലിൻ അവകാശപ്പെട്ടത്. എന്നാൽ ആ വർഷം ലിൻ രാജ്യാതിർത്തി കടന്നതിന് തെളിവുകൾ ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല, കുഞ്ഞിൻറെ അമ്മയാണ് ക്വിയുവെന്ന് തെളിയിക്കാൻ ആവശ്യമായ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ലിനിന് കഴിഞ്ഞില്ല. ഇതോടെ ക്വിയുവിൻറെ സ്വത്ത് കുഞ്ഞിൻറെ പേരിലേക്ക് മാറ്റാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

pathram desk 5:
Related Post
Leave a Comment