പത്തനംതിട്ട: പത്തനംതിട്ടയിൽ ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 22 നാണ് പനിയെ തുടർന്ന് പ്ലസ്ടു വിദ്യാർഥിനി ചികിത്സ തേടിയത്. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സംശയം തോന്നിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. റിപ്പോർട്ടിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
മരിച്ച ഭാര്യയുടെ സമ്മതത്തോടെ തനിക്കുണ്ടായ കുട്ടി; കോടികൾ വില വരുന്ന സ്വത്തുക്കൾക്കായി ഭർത്താവ് വാടക കുട്ടിയുമായി കോടതിയിൽ; മകൾ വർഷങ്ങളായി മരുന്നു കഴിച്ചിരുന്നതിനാൽ അണ്ഡോൽപാദന ശേഷിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി നേരത്തെ മൊഴി നൽകിയിരുന്നു. പിന്നീട് സഹപാഠിയുടേയും ഗർഭസ്ഥ ശിശുവിന്റെ സാമ്പിളുകളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.