ലൈംഗികബന്ധം ബലപ്രയോഗത്തിലൂടെ ഉണ്ടായിട്ടില്ലെന്ന് ബാബുരാജ്…!! സിദ്ദിഖിൻ്റെ കേസിലെ വിധി മുൻനിർത്തി മുൻകൂർ ജാമ്യം ലഭിച്ചു…!!! 2023 വരെ പരാതിക്കാരിയുമായുള്ള സംഭാഷണങ്ങളും ഹാജരാക്കി..

കൊച്ചി: ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. നടൻ സിദ്ദിഖിന്റെ കേസിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും കോടതി നിർദേശം നൽകി. ഇതിനു പുറമെ, കർശനമായ ജാമ്യ ഉപാധികളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ബാബുരാജിനെതിരെ ഉണ്ടായിരുന്നത്. ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിന്റെ റിസോര്‍ട്ടിലെ മുൻ ജീവനക്കാരി കൂടിയായ ജൂണിയർ ആർടിസ്റ്റ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2018 ജനുവരി 1 മുതല്‍ 2019 ഡിസംബർ 31 വരെ പല സമയങ്ങളിലായി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി.

2017ലാണ് റിസോർട്ടിലെ റിസപ്ഷനിസ്റ്റായി യുവതി ആദ്യമായി ജോലിക്കെത്തുന്നത്. എന്നാൽ ബാബുരാജിന്റെ മകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജോലി രാജിവച്ച് മടങ്ങി. 2018ൽ ബാബുരാജ് ബന്ധപ്പെട്ട് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് മറയൂരിലെത്തി സിനിമയിൽ പങ്കാളിയായി. ബാബുരാജിന്റെ റിസോർട്ടില്‍ മാനേജറായി വീണ്ടും ചേർന്നു. ഇതിനിടെയാണ് ബാബുരാജ് പീഡിപ്പിക്കുന്നത്. എന്നാൽ പിന്നീടും ജോലിയിൽ തുടർന്നു. എന്നാൽ ബാബുരാജിന്റെ മകനുമായി വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ജോലി രാജിവച്ചു. 2019ൽ ബാബുരാജ് ബന്ധപ്പെട്ട് സിനിമയിൽ അവസരമുണ്ട് എന്നറിയിച്ചു. ആലുവയിലെ വീട്ടിലെത്തിയ തന്നെ അവിടെ വച്ചും പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

വിമാനത്തിനുള്ളിൽ 73 കാരൻ 14 മണിക്കൂറിനുള്ളിൽ പീഡിപ്പിച്ചത് നാല് സ്ത്രീകളെ..!!! ആദ്യത്തെ പീഡനം പുലർച്ചെ 3.15ന്… 3.30ന് ശേഷം രണ്ടാമത്തെ പീഡനം…!!! ഇന്ത്യൻ പൗരനായ പ്രതി പിടിയിൽ..!!! പൊലീസ് ചുമത്തിയിരിക്കുന്നത് ഏഴ് പീഡനക്കേസുകൾ…

മൃതദേഹങ്ങൾ റോഡിൽ ചിതറി…!! ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചു..!! ഡ്രൈവർ മദ്യലഹരിയിലെന്ന് പൊലീസ്

തുടർന്ന് പ്രത്യേകാന്വേഷണ സംഘത്തിന് യുവതി പരാതി നൽകി. അടിമാലി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് ബാബുരാജ് വാദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ സാഹചര്യം മുതലെടുക്കുകയാണെന്നുമായിരുന്നു ബാബുരാജ് വാദിച്ചത്. മാത്രമല്ല, 2023 വരെ പരാതിക്കാരിയുമായുള്ള സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കി. പരാതി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ബലാത്സംഗ കേസിൽ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ കേസിലും സുപ്രീം കോടതി ഉത്തരവ് ബാധകമാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു…!!! വീട് വിറ്റ് 30 ലക്ഷം രൂപ ജെയ്സിക്ക് കിട്ടിയെന്ന് അറിഞ്ഞു…!! കടമായിട്ട് കിട്ടില്ലെന്ന് മനസ്സിലാക്കി അരുംകൊല ചെയ്തു…!! 85 ലക്ഷത്തിൻ്റെ കടം തീർക്കാൻ കാമുകി ഖദീജയും ഗിരീഷും നടത്തിയത് വൻ ആസൂത്രണം…!!!

മയക്കുമരുന്ന് ലഹരിയിൽ പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ നൃത്തം, ഇറങ്ങാൻ പറഞ്ഞിട്ടും ഇറങ്ങാതെ വെല്ലുവിളിച്ച യുവാവിനെ തള്ളിത്താഴെയിട്ട് അറസ്റ്റ് ചെയ്ത് പോലീസ്

ആരും കാണാതെ ഫ്ലാറ്റിലെത്താൻ രണ്ട് തവണ ട്രയൽ..!! ഓട്ടോറിക്ഷകൾ മാറി കയറി, ഹെൽമറ്റ് ധരിച്ച് മുറിയിലെത്തി…!! അപ്പാർട്ടുമെൻ്റിലെ കദീജയുമായി അടുപ്പം…!! രണ്ട് മാസത്തെ ആസൂത്രണം… മദ്യപാനത്തിനിടെ ക്രൂരത…!!!

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി..!!! കാപ്പ കേസിലെ പ്രതി അറസ്റ്റിൽ…

 

pathram desk 1:
Related Post
Leave a Comment