വിമാനത്തിനുള്ളിൽ 73 കാരൻ 14 മണിക്കൂറിനുള്ളിൽ പീഡിപ്പിച്ചത് നാല് സ്ത്രീകളെ..!!! ആദ്യത്തെ പീഡനം പുലർച്ചെ 3.15ന്… 3.30ന് ശേഷം രണ്ടാമത്തെ പീഡനം…!!! ഇന്ത്യൻ പൗരനായ പ്രതി പിടിയിൽ..!!! പൊലീസ് ചുമത്തിയിരിക്കുന്നത് ഏഴ് പീഡനക്കേസുകൾ…

സിംഗപ്പൂർ സിറ്റി: യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് സ്ത്രീകളെ 73 കാരൻ പീഡിപ്പിച്ചതായി പരാതി. ബാലസുബ്രഹ്മണ്യൻ രമേഷ് എന്ന 73 കാരനായ ഇന്ത്യൻ പൗരൻ നാല് സ്ത്രീകളെ വിമാനത്തിൽവച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇരകളുടെ പരാതിയിൽ സിം​ഗപ്പൂർ പോലീസ് കേസെടുത്തു.

ഇയാൾ 14 മണിക്കൂറിനിടയിലാണ് നാല് സ്ത്രീകളെയും പീഡിപ്പിച്ചത്. നവംബർ 18ന് പുലർച്ചെ 3.15 മുതൽ വൈകിട്ട് 5.30 വരെയാണ് സംഭവം. നവംബർ 25ന് സിംഗപ്പൂർ കോടതിയിൽ ഹാജരായ രമേശിനെതിരെ ഏഴ് പീഡനക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. പരമാവധി 21 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇരകളുടെ ഐഡൻ്റിറ്റി സംരക്ഷിക്കാൻ ഗ്യാഗ് ചുമത്തിയതിനാൽ, അവർ യാത്രക്കാരാണോ ജീവനക്കാരാണോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇരകളെല്ലാം പകൽ സമയത്താണ് വിവിധ സമയങ്ങളിൽ പീഡിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുലർച്ചെ 3.15-നാണ് സംഭവത്തിൻ്റെ തുടക്കം. ഈ സമയത്താണ് രമേഷ് ആദ്യത്തെയാളെ പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. അഞ്ച് മിനിറ്റിന് ശേഷം ഇയാൾ രണ്ടാമത്തെ സ്ത്രീയെ ലക്ഷ്യം വച്ചതായി പറയപ്പെടുന്നു. പുലർച്ചെ 3.30 നും 6 നും ഇടയിൽ, രണ്ടാമത്തെ ഇരയെ ഇയാൾ മൂന്ന് തവണ പീഡനത്തിനിരയാക്കി. രാവിലെ 9.30 ന് മൂന്നാമതൊരു സ്ത്രീയേയും പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് 5.30ഓടെയാണ് അവസാന സംഭവം.

സിംഗപ്പൂരിലെ പീഡനത്തിന് ചൂരൽ പ്രയോഗം സാധ്യമായ ശിക്ഷയാണെങ്കിലും 50 വയസിന് മുകളിലുള്ള കുറ്റവാളികൾ ചൂരൽ പ്രയോഗത്തിന് വിധേയരല്ലാത്തതിനാൽ, രമേശിൻ്റെ പ്രായം കണക്കിലെടുത്ത് അതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

pathram desk 5:
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51