മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്കു മുൻതൂക്കം; എക്സിറ്റ് പോൾ ഫലങ്ങൾ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സംഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻസിപി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുന്ന് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു.
പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവർ എൻഡിഎ അധികാരത്തിലേറുമെന്ന് പറയുന്നു. ചില സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. എന്നാൽ ആക്സിസ് മൈ ഇന്ത്യ, പി– മാർക്ക് പ്രവചനമനുസരിച്ച് ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.

ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ വിധിയെഴുത്ത് നടത്തി. രണ്ടായിരത്തിലേറെ സ്വതന്ത്രർ ഉൾപ്പെടെ മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഝാർഖണ്ഡിലെ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ്‌ വോട്ടെണ്ണൽ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7