കൈനീട്ടി, കൊടുത്തില്ല; ‘‘സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം: സി. കൃഷ്ണകുമാർ

പാലക്കാട്: ഷേക്ക്ഹാൻഡിനായി കൈനീട്ടിയെങ്കിലും കൊടുക്കാൻ വിസമ്മതിച്ച് നേതാക്കൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടാണ് കൈ കൊടുക്കൽ വിവാദം വീണ്ടും ഉയർന്നിരിക്കുന്നത്. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മുഖം തിരിച്ച് പോയെന്നാണ് ആരോപണം.

ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൃഷ്ണകുമാർ രംഗത്തെത്തുകയും ചെയ്തു. ‘‘സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം. ഇത്രയും സംസ്‌കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ലെന്നു സി. കൃഷ്ണകുമാർ പ്രതികരിച്ചു. എന്നാൽ കൃഷ്ണകുമാർ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നതിനാൽ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത് എന്നാണ് സംഭവത്തെ കുറിച്ചുള്ള കൃഷ്ണദാസിന്റെ വിശദീകരണം.

പല തവണ വിവാഹാഭ്യർഥന നടത്തി, വീട്ടിൽ ചെന്നും പെണ്ണാലോചിച്ചു, പ്രണയം നിരസിച്ച അധ്യാപികയെ ക്ലാസിൽ വിദ്യാർഥികളുടെ മുൻപിലിട്ട് കുത്തിക്കൊലപ്പെടുത്തി

തൊണ്ടി മുതൽ പ്രതിയുടേതാണോ എന്നറിയാൻ ഇട്ടുനോക്കിച്ച് ഉറപ്പുവരുത്തി; ആന്റണി രാജുവിനെ വെട്ടിലാക്കിയ അടിവസ്ത്രവും ഹാഷിഷും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7