പാ​ല​ക്കാ​ട്ട് പോ​ളിം​ഗ് ആ​രം​ഭി​ച്ചു; തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലെ​ന്ന് ഡോ. ​സ​രി​ൻ, വിവി പാറ്റ് പണിമുടക്കി, വോട്ട് ചെയ്യാനാകാതെ സരിൻ

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ പോ​ളിം​ഗ് ആ​രം​ഭി​ച്ചു. ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ആ​കെ 1,94,706 വോ​ട്ട​ർ​മാ​രാ​ണ് ഇ​ത്ത​വ​ണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​ൽ 1,00,290 പേ​ർ സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ്. 2306 പേ​ർ 85 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും 780 പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ർ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ്. 2445 ക​ന്നി​വോ​ട്ട​ർ​മാ​രും 229 പ്ര​വാ​സി വോ​ട്ട​ർ​മാ​രു​മു​ണ്ട്.

അതേസമയം തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലെ​ന്ന് പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​സ​രി​ൻ. പാ​ല​ക്കാ​ടി​ൻറേ​ത് ശ​രി​യു​ടെ​യും സ​ത്യ​ത്തി​ൻറെ​യും തീ​രു​മാ​ന​മാ​യി​രി​ക്കു​മെ​ന്നും സ​രി​ൻ പ്രതികരിച്ചു. പാ​ല​ക്കാ​ടി​ൻറെ ജ​നാ​ധി​പ​ത്യ​ബോ​ധ​വും മ​തേ​ത​ര കാ​ഴ്ച​പ്പാ​ടൊ​ക്കെ ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​റി​ഞ്ഞു ചെ​യ്യു​ന്ന വോ​ട്ടാ​യി ഇ​ത്ത​വ​ണ​തേ​ത് മാ​റും. ഇ​ട​ത് പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യി പാ​ല​ക്കാ​ട്ടെ ജ​നം വോ​ട്ട് ചെ​യ്യും. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളു​ടെ മ​ന​സ് ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും പി. ​സ​രി​ൻ പ​റ​ഞ്ഞു.

എന്നാൽ വി​വി പാ​റ്റ് യ​ന്ത്ര​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യ​തോ​ടെ പാ​ല​ക്കാ​ട്ട് ഒ​രു ബൂ​ത്തി​ൽ പോ​ളിം​ഗ് വൈകിയാണാരംഭിച്ചത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​സ​രി​ൻ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ 88ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ​രി​ൻ വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങി​പ്പോ​യി.

പി​ന്നീ​ട്, വി​വി പാ​റ്റ് ഡി​സ്പ്ലേ​യി​ലെ സാ​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ച്ച് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. മറ്റ് 183 ബൂ​ത്തു​ക​ളി​ലും രാ​വി​ലെ ഏ​ഴി​നു ത​ന്നെ പോ​ളിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7