വിദ്യാർഥിനികൾ സ്‌കൂൾ അസംബ്ലിയിൽ വൈകിയെത്തി, കൊടും വെയിലത്ത് നിർത്തിയും മുടി മുറിച്ചും പ്രധാനാധ്യാപികയുടെ ശിക്ഷ; നടപടി വിദ്യാർഥികളിലച്ചടക്കം വളർത്താനെന്ന് മറുപടി

ആന്ധ്രപ്രദേശ്: ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് സ്കൂൾ അസംബ്ലിയിൽ വൈകിയെത്തിയ വിദ്യാർഥിനികളുടെ മുടിമുറിച്ച് പ്രധാനാധ്യാപിക. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സെക്കൻഡറി സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന പ്രധാനാധ്യാപികയാണ് വിദ്യാർഥിനികളുടെ മുടി മുറിച്ചത്.

ഹോസ്റ്റലിൽ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാർഥിനികൾ അസംബ്ലിക്കെത്താൻ വൈകിയതെന്നറിച്ചെങ്കിലും ഇക്കാര്യം ചെവിക്കൊള്ളാൻ അധ്യാപിക തയാറായില്ല. കൂടാതെ നാല് വിദ്യാർഥിനികളെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും പുറത്ത് പൊരിവെയിലത്ത് നിർത്തുകയും ചെയ്തതായി ആരോപണമുണ്ട്. ശിക്ഷയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയതായും വാർത്താ റിപ്പോർട്ടുകൾ പറയുന്നു.

നവംബർ 12 വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച മാത്രമാണ് വാർത്ത പുറത്തുവന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ് കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയം. മുടി മുറിച്ച വിവരം വിദ്യാർഥിനികൾ മാതാപിതാക്കളെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർഥിനികളിൽ അച്ചടക്കം വളർത്താനാണ് താൻ ഇക്കാര്യങ്ങൾ ചെയ്തതെന്നാണ് അധ്യാപികയുടെ മറുപടി.

ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത..!! പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്..!! തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണമെന്നും കെ.എം. ഷാജി

ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ…!!! കണ്ടെത്തിയത് വീടിന്റെ അലമാരയിലെ ലോക്കറിൽനിന്ന് കൊച്ചിയിൽ ദമ്പതികൾ പിടിയിൽ…!!

സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) വിദ്യാലയത്തിലെത്തി കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിഇഒ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിന്നീട് സ്ഥലം എംഎൽഎയും സ്കൂൾ സന്ദർശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7