സ്നേഹത്തോടെ വിളിച്ചിരുത്തി ഉറക്കഗുളിക ചേർത്ത ഫ്രൈഡ്റൈസ് കഴിക്കാൻ നൽകി; മയങ്ങിയെന്നറിഞ്ഞപ്പോൾ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), കാമുകൻ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വ്യക്തിവൈരാ​ഗ്യമാണ് റാണിയെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലിൽനിന്നു വാങ്ങിയ ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത ശ്വേത, അതു പിന്നീട് കഴിക്കാൻ റാണിക്കു നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച് റാണി ഉറങ്ങിയ ശേഷം സതീഷ് എത്തുകയും ഇരുവരും ചേർന്ന് റാണിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറിൽ പ്രവേശിപ്പിച്ചത്. മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. പിന്നീട്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തുകയായിരുന്നു.

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7