യു എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ തോറ്റ കമലയ്ക്ക് 20 ദശലക്ഷം കടം; സഹായിക്കണമെന്ന് ട്രംപ് ഇത്രയും പണം കുറഞ്ഞുപോയതില്‍ ആശ്ചര്യപ്പെടുത്തുന്നു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാര്‍ട്ടി കടക്കെണിയില്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോര്‍ണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫര്‍ കാഡെലാഗോയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം 168.79 കോടി ഇന്ത്യന്‍ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. ഒക്ടോബര്‍ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യന്‍ (100 കോടി) യുഎസ് ഡോളര്‍ ഫണ്ട് കണ്ടെത്താന്‍ സാധിച്ചിരുന്നു. ബാങ്ക് അക്കൗണ്ടില്‍ 11.8 കോടി യുഎസ് ഡോളര്‍ ഉണ്ടായിരുന്നുവെന്നുമാണ് കാഡെലാഗോ പുറത്തുവിട്ട വിവരം.

കാഡെലാഗോയുടെ വാദം ശരിവച്ച് മറ്റൊരു മാധ്യമമായ ബ്രെയ്ട്ബാര്‍ട്ടിന്റെ മാത്യു ബോയില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കമലയുടെ പ്രചാരണ സംഘത്തില്‍പ്പെട്ടവരെ അനൗദ്യോഗികമായ ഉദ്ധരിച്ചാണ് ഇവരുടെ വാദം. ഫണ്ട് എത്രയും വേഗം തരപ്പെടുത്താനുള്ള നീക്കത്തിലാണ് കമലയുടെ പ്രചാരണ വിഭാഗത്തിന്റെ ഡപ്യൂട്ടി ക്യാംപെയ്ന്‍ മാനേജര്‍ റോബ് ഫ്‌ലാഹെര്‍ട്ടിയെന്നാണ് ബോയില്‍ പറയുന്നത്. എന്നാല്‍ യുഎസിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും ഈ വാദം ഏറ്റുപിടിച്ചിട്ടില്ല.

വീട്ടിൽ കയറി വെട്ടാൻ ശ്രമം, തടയുന്നതിനിടെ കൈയ്ക്ക് പരുക്ക്. രക്ഷപ്പെട്ട് ഓടിക്കയറി വാതിലടച്ചപ്പോൾ മകളെയും എടുത്തിറങ്ങി, പിടിച്ചുവാങ്ങുന്നതിനിടെ ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചു: യുവതിയെ കത്തിയും വടിവാളുമുപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

അതേസമയം, കടം വളരെയുയര്‍ന്നതിനാല്‍ തങ്ങളുടെ ശമ്പളത്തിന്റെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് പ്രചാരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാര്‍. മാത്രമല്ല, പരസ്യങ്ങള്‍ക്കും മറ്റുമായി ചെലവഴിച്ച തുക എപ്പോള്‍ ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് വെണ്ടര്‍മാരും. അതിനിടെ, കമലയുടെ പ്രചാരണ വിഭാഗത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. ഇത്രയും പണം കുറഞ്ഞുപോയതില്‍ അദ്ദേഹം ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. ”ഈ പ്രതിസന്ധി കാലഘട്ടത്തില്‍ നമുക്ക് ചെയ്യാനാകുന്നത് അവര്‍ക്കു ചെയ്തുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് ഐക്യം വേണ്ടതിനാല്‍ പാര്‍ട്ടിയായി അവരെ സഹായിക്കണം” ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന്‍ (എഫ്ഇസി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ പകുതി വരെ കമലയുടെ പ്രചാരണത്തിനായി 100 കോടി ഡോളറിനു മുകളില്‍ പിരിച്ചെടുത്തിരുന്നു. ഇതില്‍ 89 കോടി യുഎസ് ഡോളര്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരുന്ന സമയമാണ് ഈ പണം പിരിച്ചെടുത്തത്. ഒക്ടോബറില്‍ ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് വെറും 3.62 കോടി യുഎസ് ഡോളറായിരുന്നു. അന്ന് ഡെമോക്രാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 11.8 കോടി യുഎസ് ഡോളറും. ഇതില്‍നിന്നാണ് വരവും ചെലവും തമ്മില്‍ അനുപാതമില്ലാത്തവിധം കമലയുടെ പ്രചാരണ വിഭാഗം പിന്നോട്ടുപോയത്.

100 കോടി യുഎസ് ഡോളര്‍ പിരിച്ചെടുത്തെങ്കിലും അതുപയോഗിച്ചു പ്രചാരണം കൃത്യമായ ജനവിഭാഗത്തിലേക്ക് എത്താതെപോയതാണ് കമലയുടെ പരാജയത്തിനു കാരണമെന്ന് അവരുടെ പ്രചാരണത്തിന്റെ മുഖ്യ ഫണ്ട് റെയ്‌സര്‍മാരിലൊരാളായ ഇന്ത്യന്‍ വംശജന്‍ അജയ് ജെയ്ന്‍ ഭുട്ടോറിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. ”സെലിബ്രിറ്റികളെ കൊണ്ടുവന്നുള്ള പരിപാടികള്‍, കണ്‍സേര്‍ട്ടുകള്‍, പ്രശസ്ത രാഷ്ട്രീയക്കാരുടെ പിന്തുണ തുടങ്ങിയവയൊന്നും പാര്‍ട്ടിയും വര്‍ധിച്ചുവരുന്ന വിലക്കയറ്റം, വീട്ടുവാടക, ആരോഗ്യ സംവിധാനം തുടങ്ങിയവ അലട്ടുന്ന മധ്യവര്‍ഗ അമേരിക്കക്കാരും തമ്മിലുള്ള വിടവുനികത്താന്‍ സാധിച്ചില്ല. ഡെമോക്രാറ്റുകള്‍ക്ക് ഹോളിവുഡിലെയും മറ്റും സമ്പന്നരായ ദാതാക്കളെ ലഭിച്ചെങ്കിലും നിര്‍ണായക വോട്ടര്‍ ഗ്രൂപ്പുകളെ നഷ്ടമായി. പ്രധാന സ്വിങ് സ്റ്റേറ്റുകളായ പെന്‍സില്‍വേനിയ, മിഷനിഗന്‍ തുടങ്ങിയ ഇടങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍, ഏഷ്യന്‍ അമേരിക്കന്‍, മുസ്ലിം അറബ് അമേരിക്കന്‍ വംശജര്‍ കമലയെ കൈവിട്ടു. നേരത്തേ ഡെമോക്രാറ്റുകളുടെ ശക്തിയായിരുന്നു ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ വിഭാഗം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

pathram desk 1:
Related Post
Leave a Comment