ചെകുത്താൻ മനസാണെന്നു വാദിച്ചത് വെറുതെയല്ല… കൊലയ്ക്ക് നാലുമാസത്തെ ആസൂത്രണം…, വിശ്വാസം ജനിപ്പിക്കാൻ താലി കെട്ടിച്ചു…, പല പ്രാവശ്യം ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു…, പൂർണമായി തനിക്കനുകൂലമാക്കിയ ശേഷം കൊലപാതകം… പബ്ലിക് പ്രൊസിക്യൂട്ടർ

തിരുവനന്തപുരം: സാധാരണ ഒരു മനുഷ്യന് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയില്ല, ഷാരോണിന്റെ കൊലപാതകം കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒരു കുറ്റകൃത്യമാണ്. അതുകൊണ്ടാണ് ​ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ മനസാണെന്ന് താൻ കോടതിയിൽ വാദിച്ചതെന്ന് പാറശ്ശാല ഷാരോൺ വധക്കേസിലെ പബ്ലിക് പ്രൊസിക്യൂട്ടർ. ഷാരോണിന്റെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജീവൻ നഷ്ടമായതല്ല. നാലുമാസം ​കൃത്യമായി ആസൂത്രണം ചെയ്താണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.

ഇതിലേക്കെത്തിക്കാൻ പല പ്രവർത്തികളും ​ഗ്രീഷ്മയുടെ ഭാ​ഗത്തുനിന്നുമുണ്ടായി. ഷാരോണിൽ വിശ്വാസം ജനിപ്പിക്കുന്നതിന് താലിക്കെട്ടിച്ചു. ശേഷം പല സ്ഥലങ്ങളിലേക്ക് അവർ ഒരുമിച്ച് പോയി ലൈം​ഗികബന്ധത്തിലേർപ്പെട്ടു. ഇതെല്ലാം ​ഗ്രീഷ്മ സമ്മതിച്ച കാര്യമാണ്. അങ്ങനെയെല്ലാം വിശ്വാസം ആർജിച്ച ശേഷം താൻ എന്ത് കൊടുത്താലും കഴിക്കുമെന്ന രീതിയിൽ മാനസികമായി പരുവപ്പെടുത്തി എടുത്തതിന് ശേഷമാണ് ഈ ചെറുപ്പകാരനെ ഇങ്ങനെ ക്രൂരമായി കൊല ചെയ്തത്.

എത്രയും വേ​ഗം മാനസാന്തരമുണ്ടാകാൻ കഴിയുന്ന ശിക്ഷ മാത്രമേ വിധിക്കാവൂ എന്നാണ് പ്രതിഭാ​ഗം വാദിച്ചതെന്നും അദ്ദേഹം അന്തിമവാദത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ജനുവരി 20-നാണ് ശിക്ഷ വിധിക്കുക. ഇതിന് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി.

പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിർത്തു. പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
​ഗ്രീഷ്മയെ രക്ഷിക്കാൻ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാ​ഗം… പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ട്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി… കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും പകർത്തി… ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ചെയ്തത്… ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു, പക്ഷെ ഷരോൺ തയാറായില്ല…

23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…, അപൂർവങ്ങളിൽ അപൂർവമായ കേസ്, ചെകുത്താന്റെ മനസ്, സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം- പ്രോസിക്യൂഷൻ

pathram desk 5:
Related Post
Leave a Comment