പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് കാറിൽ തന്നെ..!! 6 കിലോമീറ്റർ സഞ്ചരിച്ചു…, റൗണ്ടിലേക്കുള്ള 100 മീറ്റർ ദൂരം മാത്രം ആംബുലൻസിലാണ് പോയത്..!!! വിശദീകരിച്ച് ബിജെപി ജില്ലാ പ്രസിഡൻ്റ് അനീഷ്…!!! പൊലീസ് തടഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്…!!!

തൃശൂർ: പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു തന്റെ കാറിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. തൃശൂർ റൗണ്ടിലേക്കുള്ള 100 മീറ്റർ ദൂരം മാത്രമാണ് ആംബുലൻസിലാണ് പോയതെന്നും പൊലീസ് തടഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘‘6 കിലോമീറ്റർ സുരേഷ് ഗോപി സഞ്ചരിച്ചത് എന്റെ കാറിലാണ്. പിന്നീടൊരു 100 മീറ്റർ മാത്രമാണ് ആംബുലൻസിൽ പോയത്. അത് പൊലീസ് പറഞ്ഞതു കൊണ്ടാണ്. റൗണ്ടിലേക്ക് ആംബുലൻസ് മാത്രമേ കടത്തി വിടൂ എന്നാണ് പൊലീസ് അറിയിച്ചത്. അപ്പോൾ സേവാഭാരതിയുടെ ആംബുലൻസ് റൗണ്ടിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ആംബുലൻസിൽ കയറിയത്. എന്നാൽ പൂരനഗരിയിൽ അദ്ദേഹം വന്നത് കാറിൽ തന്നെയാണ്. അതാണ് സുരേഷ് ഗോപി പറഞ്ഞതും.’’– അനീഷ് കുമാർ പറഞ്ഞു.

സുരേന്ദ്രൻ പൂരനഗരിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് കൃത്യമായ വിശദാംശങ്ങൾ ഉണ്ടായിരിക്കില്ലെന്നും അനീഷ് കുമാർ പറഞ്ഞു. ‘‘വിശദാംശങ്ങൾ ഇല്ലാത്തതുകൊണ്ടാവും സുരേന്ദ്രൻ, സുരേഷ് ഗോപി ആംബുലൻസിൽ വന്നു എന്ന് പറഞ്ഞത്. സുരേന്ദ്രൻ പ്രസംഗത്തിൽ ആംബുലൻസിൽ പൂരനഗരിയിൽ വന്നതിനെ പറ്റി പറഞ്ഞിരുന്നു. ആ പ്രസംഗം കേട്ടാൽ താമസിച്ച സ്ഥലം മുതൽ പൂരനഗരി വരെ സുരേഷ് ഗോപി വന്നത് ആംബുലൻസിൽ എന്നാണ് തോന്നുക. എന്നാൽ അതങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.’’– അനീഷ് കുമാർ പറഞ്ഞു.

ചേലക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ സാക്ഷിയാക്കിയാണ് ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ലെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടത്. ‘സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. സാധാരണ കാറിലാണ് എത്തിയത് എന്ന് പറഞ്ഞ അദ്ദേഹം, ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് പോയതെന്നും കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സില്‍ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സി.ബി.ഐ. വരണമെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തുന്നതിന്റെ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്ന് സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. തുടര്‍ന്നാണ് സുരേഷ് ഗോപിയെ പൂരനഗരിയില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല…!! നിയമപോരാട്ടമാണ് കുടുംബം നടത്തിയത്..!!! പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യണം..!! ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണം..!!! ബന്ധുക്കൾ എത്തുന്നതിനു മുന്‍പേ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം…!!! ഹൈക്കോടതിയിൽ പോയാൽ അവിടെയും കക്ഷി ചേരും…!!!

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

രണ്ടാഴ്ച മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ അനീഷ് കുമാര്‍ പറഞ്ഞത്:
തൃശ്ശൂര്‍ പൂരം ഏതുവിധേനയും അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടല്‍ മൂലം അത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തൃശ്ശൂര്‍ പൂരം നടക്കരുത്, അത് അലങ്കോലപ്പെടുത്തണം എന്നായിരുന്നു അവരുടെ സുചിന്തിതമായ തീരുമാനം. തിരുവമ്പാടിയുടെ പൂരം തടസ്സപ്പെട്ടതുമുതല്‍ കളക്ടറേയും സുനില്‍കുമാറിനേയും രാജനേയും നിരവധി തവണ തിരുവമ്പാടിയുടെ ആളുകള്‍ ബന്ധപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണിത്. പൂരം ഉപേക്ഷിക്കുന്നതില്‍നിന്ന് പിന്തിരിയാന്‍ വേണ്ടി ഒരുപാട് സമയം ഇടതുപക്ഷനേതാക്കളേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും നിരന്തരം ബന്ധപ്പെട്ടു.

എ.സി. വാങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കേടായി..!!! കമ്പനിയും വ്യാപാര സ്ഥാപനവും 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി

ആ സമയമത്രയും തിരുവമ്പാടിയുടെ ആളുകള്‍ ബന്ധപ്പെട്ടിട്ടും അവര്‍ ആ സ്ഥലത്ത് വരാനോ പ്രശ്‌നം പരിഹരിക്കാനോ തയ്യാറായില്ല. പൂരം അലങ്കോലപ്പെടുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. പൂരം ഒരു നിലയ്ക്കും അലങ്കോലപ്പെടരുത്, തുടര്‍ന്ന് നടത്തണം എന്നതായിരുന്നു ബിജെപിയുടെ തീരുമാനം. തിരുവമ്പാടിയുടേയും ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച നടത്തി, ഏതുവിധേനയും സുരേഷ് ഗോപിയെ സ്ഥലത്തെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. അദ്ദേഹത്തെ അവിടെ കൊണ്ടുവരാന്‍ എല്ലാവിധ മാര്‍ഗവും ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സേവാഭാരതിയുടെ ആംബലന്‍സില്‍ അദ്ദേഹത്തെ അവിടെ കൊണ്ടുവന്നത്. ഏത് മാര്‍ഗം ഉപയോഗിച്ചാണെങ്കിലും അദ്ദേഹത്തെ ഞങ്ങളവിടെ കൊണ്ടുവരും. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ കൊണ്ടുവന്നത്. ഹൈലിക്കോപ്റ്ററില്‍ ഇറങ്ങിയിട്ടേ അദ്ദേഹത്തെ അവിടെ കൊണ്ടുവരാന്‍ സാധിക്കൂവെങ്കില്‍ സുരേഷ് ഗോപിയെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്നിരിക്കും. അത് ഞങ്ങളുടെ തീരുമാനമാണ്. അതില്‍ ഒരു മാറ്റവുമില്ല.

Video.. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു…!!! മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചു..!!! അപകടത്തിൻ്റെ സിസിടിവി ദൃശ്യം കാണാം…


.

.

pathram desk 1:
Related Post
Leave a Comment