എ.സി. വാങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കേടായി..!!! കമ്പനിയും വ്യാപാര സ്ഥാപനവും 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി

കൊച്ചി: മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എ.സി. വാങ്ങിയ പിതാവിനു വില്‍പ്പനാനന്തര സേവനം നിഷേധിച്ച കമ്പനിയും വ്യാപാര സ്ഥാപനവും 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എ.സിയുടെ വിലയായ 34,500 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഉള്‍പ്പെടെയുള്ള തുക 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആര്‍. അജിത് കുമാര്‍ ആണ് കമ്പനിക്കെതിരേയും വിൽപന നടത്തിയ സ്ഥാപനത്തിനെതിരേയും പരാതി സമര്‍പ്പിച്ചത്. ഫലപ്രദമായ വില്പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അത് നല്‍കുന്നതില്‍ എതിര്‍കക്ഷികള്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് കമ്മിഷന്‍ ഉത്തരവ്.

നേവല്‍ ബേസ് ജീവനക്കാരനായ പരാതിക്കാരന്‍ ഒന്നര ടണ്ണിന്റെ ഇന്‍വര്‍ട്ടര്‍ എ.സി. 34,500 രൂപയ്ക്കാണ് ഡീലറില്‍നിന്ന് വാങ്ങിയത്. മൂന്ന് വയസ്സുള്ള മകള്‍ക്ക് ത്വക്ക് രോഗം ഉള്ളതിനാല്‍ തണുപ്പ് നിലനിര്‍ത്തുന്നതിനും ഉഷ്ണകാലത്തെ അതിജീവിക്കുന്നതിനുംവേണ്ടിയാണ് എ.സി. വാങ്ങിയത്. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവര്‍ത്തനരഹിതമായി. എ.സിയുടെ ഇലക്ട്രിക് പാനല്‍ ബോര്‍ഡ് തകരാറിലായി.

എന്നാല്‍, അത് വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരന്റെ വീട്ടിലേക്ക് താമസവും മാറ്റേണ്ടിവന്നു. പരാതിയുമായി നിരവധി തവണ എതിര്‍കക്ഷിയെ സമീപിച്ചിട്ടും യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് എ.സിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്.

പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം പുതിയ എ.സി. നല്‍കുന്നതിന് കമ്പനിയുടെ മുന്‍കൂര്‍ അനുവാദം വേണമെന്ന് എതിര്‍കക്ഷി ബോധിപ്പിച്ചു. അനുവാദം ലഭിച്ചപ്പോഴേക്കും പണം തിരിച്ചുനല്‍കണമെന്ന ആവശ്യമായി പരാതിക്കാരന്‍ മുന്നോട്ടുവന്നു. എ.സി നിർമാണത്തിൽ ന്യൂനതയില്ല. തകരാറിലായ ഭാഗം മാറ്റി നല്‍കാന്‍ തയ്യാറാണെന്നും എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

പാനല്‍ ബോര്‍ഡ് വിപണിയില്‍ ലഭ്യമല്ല എന്നത് ഉപകരണം റിപ്പയര്‍ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ…!!! വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച് മലച്ചുവീഴും…!!! സുരേന്ദ്രൻ കരുതിയത് പോലെ ആംബലൻസിലല്ല.., കാറിലാണ് ഞാനവിടെ ചെല്ലുന്നത്…!! 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണ് പോയത്…!! പൂരം കലക്കലിൽ സുരേഷ് ഗോപി

Video.. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു…!!! മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചു..!!! അപകടത്തിൻ്റെ സിസിടിവി ദൃശ്യം കാണാം…

pathram desk 1:
Related Post
Leave a Comment