രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല…!! നിയമപോരാട്ടമാണ് കുടുംബം നടത്തിയത്..!!! പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യണം..!! ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണം..!!! ബന്ധുക്കൾ എത്തുന്നതിനു മുന്‍പേ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം…!!! ഹൈക്കോടതിയിൽ പോയാൽ അവിടെയും കക്ഷി ചേരും…!!!

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പൊലീസ് അവരെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കൾ എത്തുന്നതിനു മുന്‍പേ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം.

ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയെ കലക്ടർ അനുവദിക്കരുതായിരുന്നു. പ്രസംഗം ലോക്കൽ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഫയൽ കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്ഥർക്കും അക്കാര്യം അറിയാമായിരുന്നെന്നും മഞ്ജുഷ പറഞ്ഞു.

കുടുംബം വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കുടുംബത്തിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. പ്രതിക്ക് മേൽക്കോടതിെയ സമീപിക്കാൻ അവകാശമുണ്ട്. അവിടെയും കക്ഷിചേരും. തുടക്കം മുതൽ രാഷ്ട്രീയപോരാട്ടമല്ല, നിയമപോരാട്ടമാണ് കുടുംബം നടത്തിയത്.

രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഈ വിഷയം സംസാരിച്ചിട്ടില്ല. നിയമം മാത്രമേ കുടുംബം നോക്കിയിട്ടുള്ളൂ. പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും സഹോദരൻ പറഞ്ഞു. വിധിപ്പകർപ്പ് കിട്ടാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. കുടുംബത്തിന്റെ ആക്ഷേപം കോടതി കണക്കിലെടുത്തു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസം നൽകുന്ന വിധിയാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും…!!! സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാം… പി.പി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം..!!! എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്…!!

സ്വർണം അമൂല്യമാണ്, എക്കാലത്തേക്കുമുള്ള സമ്പാദ്യം…!! സാമ്പത്തിക കരുത്തും ശക്തിയും സുരക്ഷയും..!!

ദിവ്യയ്ക്ക് തിരിച്ചടി…!!! മുൻകൂർ ജാമ്യഹർജി കോടതി തള്ളി…!!! പൊലീസിന് അറസ്റ്റ് ചെയ്യാം..!! ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും…!!!

Arrest P.P. Divya She Must Face Justice” – Wife of Deceased ADM Naveen Babu Demands Action Naveen Babu Death PP Divya Pathanamthitta News Kerala News

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

pathram desk 1:
Related Post
Leave a Comment