Video.. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു…!!! മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചു..!!! അപകടത്തിൻ്റെ സിസിടിവി ദൃശ്യം കാണാം…

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹം ഒന്നിന് പുറകേ ഒന്നായി കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയ്ക്ക് എസ്‌കോര്‍ട്ടായി വന്ന ആംബുലൻസ് ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാര്‍ക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല. മുഖ്യമന്ത്രി കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ…!!! വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച് മലച്ചുവീഴും…!!! സുരേന്ദ്രൻ കരുതിയത് പോലെ ആംബലൻസിലല്ല.., കാറിലാണ് ഞാനവിടെ ചെല്ലുന്നത്…!! 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണ് പോയത്…!! പൂരം കലക്കലിൽ സുരേഷ് ഗോപി

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി; സൗജന്യ ചികിത്സ ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്കും..!!, 50,000 സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയുടെ സൗജന്യ പരിശോധനയും ചികിത്സയും..!!

pathram desk 1:
Related Post
Leave a Comment