ആദ്യം കളി പിന്നെ കുടുംബം..; രോഹിതും വിരാട് കോലിയും മുംബയിലേയ്ക്ക്, കര്‍ശന നിലപാടുമായി ഗൗതം ഗംഭീര്‍ ; 30, 31 ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കണം

മുംബൈ: ആദ്യം കളി പിന്നെ കുടുംബം. 12 വര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റ് നാണംകെട്ടതിനു പിന്നാലെ, ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാടുമായി മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ടീം മാനേജ്‌മെന്റും. ഇനിമുതല്‍ ആര്‍ക്കും പരിശീലനം ഒഴിവാക്കാനാകില്ലെന്നും പരിശീലന സെഷനുകളില്‍ ടീമിലുള്ള എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഗംഭീര്‍ നിഷ്‌കര്‍ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുണെ ടെസ്റ്റിനു പിന്നാലെ രണ്ടു ദിവസം ടീമംഗങ്ങള്‍ക്ക് ഒഴിവു നല്‍കിയ ഗംഭീര്‍, ഒക്ടോബര്‍ 30, 31 ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് എല്ലാ അംഗങ്ങളും എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

മൂന്നാം ദിനം തന്നെ പുണെയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന്റെ നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി മുംബൈയിലേക്ക് മടങ്ങിയതായാണ് വിവരം. ഇന്ത്യന്‍ തോല്‍വിക്കു തൊട്ടുപിന്നാലെ രോഹിത്തും കോലിയും കെ.എല്‍. രാഹുലുമാണ് കുടുംബാംഗങ്ങളെ കാണാനായി മുംബൈയിലേക്ക് തിരിച്ചത്.

നവംബര്‍ ഒന്നിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി, എല്ലാ താരങ്ങളും രണ്ടു ദിവസത്തെ പരിശീലനത്തിനായി എത്തുമെന്നാണ് വിവരം. പരിശീലനം ‘ഓപ്ഷണല്‍’ ആക്കുന്ന രീതി തല്‍ക്കാലമില്ലെന്നാണ് ഗംഭീറും പരിശീലക സംഘവും താരങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സിനിമയില്‍ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാല്‍ പോരെ…!! വീറോടെ വിജയ്..!!! ശാന്തത വിട്ട് ആവേശം കൊള്ളിക്കുന്ന പ്രസംഗം…!! ഓരോ വാക്കിനും കയ്യടി..!!! 3 ലക്ഷംപേർ പങ്കെടുത്തു… രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്.., ഭയമില്ലാതെയാണ് ഇറങ്ങുന്നത്…!!

ഒരുപാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട കാര്യമില്ല..!!! 12 വര്‍ഷത്തില്‍ ഒരുതവണ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല..!! ടെസ്റ്റ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രോഹിത് ശർമ…

”ഒക്ടോബര്‍ 30, 31 തീയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ പരിശീലന സെഷനുകളില്‍ എല്ലാ താരങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഗംഭീറും സംഘവും കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ പരിശീലന സെഷനുകളിലെ പങ്കാളിത്തം നിര്‍ബന്ധമാണെന്നും ആരും ഒഴിവാകരുതെന്നുമാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം’ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്…!!! ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുന്നു…!!! ഡിഎംകെയ്ക്കെതിരേ ആഞ്ഞടിച്ച് വിജയ്…!! ക്ലൈമാക്‌സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍…

കമ്മിഷണർ നൽകിയ ബ്ലു പ്രിന്റ് വലിച്ചെറിഞ്ഞ് പുതിയ പ്ലാൻ അജിത് കുമാർ നൽകി. അതു പൂരം നടത്താനുള്ളതായിരുന്നില്ല, കലക്കാനുള്ളതായിരുന്നു..!! കേസെടുത്താൽ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്ന് വി.ഡി. സതീശൻ..!!!

പൊതുവെ ഒരു പരമ്പരയില്‍ തുടര്‍ച്ചയായി മത്സരങ്ങളുള്ള സാഹചര്യങ്ങളില്‍ മുതിര്‍ന്ന താരങ്ങളും പേസ് ബോളര്‍മാരും പരിശീലന സെഷനുകള്‍ ഒഴിവാക്കാറുണ്ട്. പരുക്കിനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു രീതി അവലംബിക്കുന്നത്. ആ ശൈലി ഇത്തവണ വേണ്ടെന്നും മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായി പരിശീലന സെഷനുകളില്‍ പങ്കെടുത്തിരിക്കണമെന്നുമാണ് ഗംഭീര്‍ നല്‍കിയിരിക്കുന്ന സന്ദേശം. ന്യൂസീലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകള്‍ തോല്‍ക്കുകയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയെപ്പോലും ഈ തോല്‍വികള്‍ ബാധിക്കുകയും ചെയ്തതോടെയാണ് ടീം മാനേജ്‌മെന്റ് കര്‍ശന നിലപാടിലേക്ക് മാറിയത്.

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്കു പോകും. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം നവംബര്‍ 10നാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.

യുഎസ് പറയുന്നതിന് അനുസരിച്ചല്ല ഇസ്രയേലിൻ്റെ നീക്കം..!!! ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ആക്രമിക്കാതിരുന്നത് യുഎസ് സമ്മർദ്ദം മൂലമല്ലെന്ന് വ്യക്തമാക്കി നെതന്യാഹു…

‘ദൃശ്യം’ സിനിമ മോഡലിൽ ജിം പരിശീലകൻ യുവതിയെ കൊലപ്പെടുത്തി..!!! ബിസിനസുകാരൻ്റെ ഭാര്യയെ കാണാതായത് നാല് മാസം മുമ്പ്..!! മൃതദേഹം കണ്ടെത്തിയത് മജിസ്ട്രേട്ടിന്റെ വീടിനടുത്തുനിന്ന്…!! 

pathram desk 1:
Related Post
Leave a Comment