അഭിഷേക് – ഐശ്വര്യ ദാമ്പത്യ പ്രശ്നത്തിന് പിന്നിൽ നിമ്രത് കൗര്‍…? ആദ്യമായി പ്രതികരിച്ച് താരം..!! എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും..?

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ഉള്‍പ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെ അത്തരം പ്രചാരണങ്ങൾ കൂടുകയും ചെയ്തു‌. നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള അഭിഷേക് ബച്ചന്റെ സൗഹൃദമാണ് താരദമ്പതികളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണമെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇപ്പോഴിതാ ഈ കമന്റിനോട് പ്രതികരിച്ച് ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് നിമ്രത് കൗര്‍.

ആളുകൾ ഇത്തരത്തിലുള്ള ​ഗോസിപ്പ് പടച്ചുവിടുന്നതിനെ തടയാൻ തനിക്കൊന്നും ചെയ്യാനാവില്ല എന്നു പറയുകയാണ് നിമ്രത്. ആളുകള്‍ക്ക് എന്തുവേണമെങ്കിലും പറയാം, എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം ഗോസിപ്പുകളുടെ പിന്നാലെ പോകാനില്ല. ഞാന്‍ എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്- എന്നാണ് നിമ്രത് കൗര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അഭിഷേക് ബച്ചനും നിമ്രത് കൗറും ദസ്വി സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും സൗഹൃദത്തില്‍ ആകുന്നതും. അഭിനയത്തിലും മറ്റും ഇരുവരും പരസ്പരം അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്തതോടെ ഗോസിപ്പുകളും പിന്നാലെ വന്നുതുടങ്ങി. അഭിഷേക്-നിമ്രത് ഗോസിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി തുടങ്ങിയതിന് പിന്നാലെ ഐശ്വര്യ റായ് ബച്ചന്റെ വീട്ടില്‍ താമസം മാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഭിഷേക്-ഐശ്വര്യ ബന്ധത്തിലെ വിള്ളലിനു പിന്നിൽ നിമ്രത് കൗറാണെന്ന് അടുത്തിടെ റെഡ്ഡിറ്റിലൂടെ പുറത്തുവന്ന കുറിപ്പിൽ പരാമർശിച്ചിരുന്നു. കൂടെ അഭിനയിച്ച നടിയുമായി അഭിഷേക് പ്രണയത്തിലായെന്നും ഇതറിഞ്ഞ ഐശ്വര്യ അഭിഷേകിന്റെ വീടു വിട്ട് അമ്മയ്ക്കും മകള്‍ക്കുമൊപ്പം താമസമാക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. തെറ്റ് മനസിലായ അഭിഷേക് നടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഐശ്വര്യയ്ക്ക് അരികില്‍ തിരിച്ചെത്തിയെങ്കിലും താരം സ്വീകരിച്ചില്ലെന്നും കുറിപ്പിലുണ്ട്.

ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ ഐശ്വര്യയെ അലട്ടുന്നുണ്ടെന്നും ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തതു തുടങ്ങി ചില ആരോഗ്യപ്രശ്നങ്ങളാണ് ഇതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കി. അതിനുശേഷം കുറച്ച് വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹജീവിതത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

pathram desk 5:
Related Post
Leave a Comment