തിരുവനന്തപുരം: വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്‌ദാനം നല്കിയായിരുന്നു ഇയാൾ യുവതിയെ തിരുവനന്തപുരത്തെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. അവിവാഹിതനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വിവാഹ വാഗ്‌ദാനം നൽകുകയായിരുന്നു. പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഒരു മാസമാണ് ഇരുവരും ലോഡ്ജിൽ താമസിച്ചത്. ഇവിടെ വെച്ച് യുവതിയുടെ ശരീരത്തിൽ ഇയാൾ മുറിവുകൾ ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി.
അവിവാഹിതനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും പിന്നീട് ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. പോലീസിന്റെ അന്വേഷണത്തില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു കൊണ്ടുവന്ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പൊലീസ് ഓഫീസറെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു.
A police officer tortured a woman doctor by promising her marriage
lady doctor police officer rape case