എഡിഎമ്മിൻ്റെ മരണത്തിൽ ഗവർണർ ഇടപെടുന്നു…!!! ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടും…!!! വളരെ ദാരുണമായ സംഭവമെന്നും ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. വളരെ ദാരുണമായ സംഭവമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, പിപി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദിവ്യക്കെതിരായ നടപടിയില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടെയാണ് പി പി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തില്‍ നിന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വം പിന്‍മാറിയത്.

രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യയ്ക്ക് വേണ്ടി..? കണ്ണൂർ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണം… യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടു…. ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണമെന്നും പത്തനംതിട്ട സിപിഎം

മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം..!! കണ്ണൂരിൽ ദിവ്യയ്ക്കൊപ്പവും പത്തനംതിട്ടയിൽ നവീൻ്റെ കുടുംബത്തിനൊപ്പവുമാണ് സിപിഎം…!!!

കെ.നവീന്‍ ബാബുവിന് എതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ എഡിഎം മനപൂര്‍വം കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയേയും കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെയും പൊലീസ് ഇന്ന് ചോദ്യംചെയ്യും.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി…!! ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുകൊണ്ട് മാത്രം ആയില്ല.., ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി വേണമെന്നും കോടതി..!!

Governor will seek report on Naveen Babu’s death if necessary
Arif Mohammad Khan governor naveen babu

pathram desk 1:
Related Post
Leave a Comment