രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യയ്ക്ക് വേണ്ടി..? കണ്ണൂർ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണം… യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടു…. ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണമെന്നും പത്തനംതിട്ട സിപിഎം

കൊച്ചി: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. കണ്ണൂർ കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പത്തനംതിട്ട സിപിഎം രംഗത്തെത്തി. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നും ചടങ്ങ് നടത്തിയത് ജില്ലാ കലക്ടര്‍ ആണെന്നുമാണ് വെളിപ്പെടുത്തല്‍. രാവിലെ നടത്തേണ്ട പരിപാടി വൈകീട്ട് ആക്കിയത് ദിവ്യക്ക് വേണ്ടിയെന്ന സംശയവും ഉയരുന്നുണ്ട്. കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ പറഞ്ഞതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പിപി ദിവ്യ രാജി വെക്കണമെന്നത് മാത്രമായിരുന്നില്ല തങ്ങളുടെ ആവശ്യമെന്ന് മലയാലപ്പുഴ മോഹനന്‍ പറഞ്ഞു. ദിവ്യ രാജിവെക്കാന്‍ ഇടയായ സാഹചര്യം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി, അതില്‍ ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണം എന്നാണ് ആവശ്യം. നവീന്‍ തനിക്ക് യാത്രയയപ്പ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു എന്നാണ് അറിയുന്നത്. കണ്ണൂര്‍ കളക്ടര്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാതെ തന്നെ യാത്രയയപ്പ് ഒരുക്കുകയായിരുന്നു. രാവിലെ നടത്തേണ്ട പരിപാടി ഉച്ചതിരിഞ്ഞ് ആക്കി. ഇങ്ങനെ സമയം, മാറ്റിയതിന് പിന്നില്‍ കളക്ടര്‍ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് ഇപ്പോള്‍ സംശയിക്കപ്പെടുന്നുണ്ട്. ദിവ്യയെ കളക്ടര്‍ വിളിച്ചു വരുത്തി എന്നാണ് മനസിലാക്കുന്നത്. ഇതില്‍ നിഗൂഢതയുണ്ട് – അദ്ദേഹം വ്യക്തമാക്കി.

പി.പി. ദിവ്യയ്ക്ക് എതിരാകുന്ന കലക്ടറുടെ റിപ്പോർട്ട്…!!! വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്….!! നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്…!!!

അതേസമയം, പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. പിപി ദിവ്യയെ നീക്കുന്നതില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പശ്ചാത്തലത്തില്‍ ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഉതോടെയാണ് ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തില്‍ നിന്ന് കണ്ണൂര്‍ നേതൃത്വം പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.

പി.പി. ദിവ്യയ്ക്ക് എതിരാകുന്ന കലക്ടറുടെ റിപ്പോർട്ട്…!!! വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്….!! നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്…!!!

ഒടുവിൽ കുറ്റസമ്മതം..? പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരിവയ്ക്കുന്നു…!! നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്…!! കുടുംബത്തിൻ്റെ സങ്കടത്തിൽ പങ്കുചേരുന്നു… ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കുന്നതായി ദിവ്യ..!!!

കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെയും കാഴ്ച മനസില്‍ നിന്നു മറയുന്നില്ല…!! നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ മനുഷ്യന്‍ നാടിന്റെ വേദന..!!! അവരുടെ കണ്ണുനീര്‍ ഇന്ന് കേരളത്തെ ചുട്ടുപൊള്ളിക്കുന്നു…, ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നടപടി.

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാനില്‍നിന്ന് അത്യാധുനിക ആയുധങ്ങളും തുര്‍ക്കി നിര്‍മിത സിഗാന ആയുധവും…!!! ലോറന്‍സ് ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍; നിരീക്ഷണത്തിനായി 6070 ആളുകളെ നിയോഗിച്ചു

CPIM Pathanamthitta demands an inquiry against Kannur district collector cpim naveen babu pp divya

pathram desk 1:
Leave a Comment