മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം..!! കണ്ണൂരിൽ ദിവ്യയ്ക്കൊപ്പവും പത്തനംതിട്ടയിൽ നവീൻ്റെ കുടുംബത്തിനൊപ്പവുമാണ് സിപിഎം…!!!

പത്തനംതിട്ട: എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരൻ. എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാൽ പത്തനംതിട്ടയിൽ സിപിഎം എഡിഎം നവീൻ്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം.

ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം അടക്കം രാജിവെപ്പിക്കണമെന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ദിവ്യക്കെതിരെ ഒരു നടപടിയും ഇല്ലാത്തത് ദുഃഖകരമാണ്. ദിവ്യയെ ഒരു നിമിഷം പോലും വൈകാതെ രാജിവെപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി…!! ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുകൊണ്ട് മാത്രം ആയില്ല.., ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി വേണമെന്നും കോടതി..!!

സഹോദരൻ്റെ മക്കൾ സംസ്കാര ചടങ്ങുകൾ ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിച്ചു…!!! ഒരുഭാഗത്ത് മന്ത്രിയും മറുഭാഗത്ത് എംഎൽഎയും പിടിച്ചു…!! നവീൻ ബാബുവിനെ ചിതയിലേക്കെടുത്തതോടെ കൂടിനിന്നവർ വിങ്ങിപ്പൊട്ടി…!!

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

K Muraleedharan against CPIM on adm Naveen Babu death ADM Naveen Babu K Muraleedharan

pathram desk 1:
Related Post
Leave a Comment