സരിന്‍ സിപിഎമ്മിലേക്ക്…? സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ…!!! പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണ…!!

പാലക്കാട്: സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ സിപിഎമ്മിലേക്കെന്ന് സൂചന. പി സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പി സരിന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് തുറന്നടിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി സരിന്‍ പറഞ്ഞു.

ഇതിന് പിന്നാലെ സരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നുവെന്നും പ്രത്യാഘാതം എന്തായാലും നേരിടേണ്ടി വരുമെന്നുമാണ് വിഡി സതീശന്‍ പ്രതികരിച്ചത്. മറ്റ് കോൺഗ്രസ് നേതാക്കളും സരിൻ്റെ നിലപാടിന് എതിരായി ആണ് എത്തിയത്. ഇതോടെ സരിൻ പാർട്ടി വിട്ടേക്കുമെന്ന സൂചനയാണ് ഉള്ളത്..

ഒരു ഫയല്‍ അല്‍പ്പം വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ നവീൻ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു..!!! ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊലപാതകിയാണെന്ന് പറയേണ്ടിവരും…!!! ബിനാമിയാണെന്ന് എല്ലാവർക്കും അറിയാം.., ഇതൊക്കെ അങ്ങാടിപാട്ടാണെന്നും കെ. സുധാകരൻ…!!

നുണപ്രചാരണങ്ങൾ പൊളിയുന്നു..!! അന്വേഷണം നടത്തിയിട്ടില്ലെന്ന് വിജിലൻസ്..!!! മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും തട്ടിപ്പ്…!! അഴിമതി ആരോപണ പരാതിയിൽ അടിമുടി ദുരൂഹത…!!!

മദ്യലഹരിയിലായിരുന്ന ഡ്രൈവറുടെ ദേഹത്തുകൂടി പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങി…!!! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോറി ഡ്രൈവര്‍

will p sarin be ldf candidate in palakkad

pathram desk 1:
Related Post
Leave a Comment