കൊച്ചി: സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങി സംഗീത സംവിധായകൻ സുഷിൻ ശ്യാം. ഈ വർഷത്തെ തൻ്റെ അവസാന ചിത്രമാണ് അമൽ നീരദിൻ്റെ ‘ബോഗയ്ൻവില്ല’യെന്ന് സുഷിൻ ശ്യാം പറഞ്ഞു. ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയിലാണ് സുഷിൻ്റെ പ്രതികരണം.
‘ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- സുഷിൻ പറഞ്ഞു.
‘ബോഗയ്ൻവില്ല’യിലെ പ്രധാന താരങ്ങളായ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ശ്രിന്ദ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 2024-ൽ സുഷിൻ ശ്യാം സംഗീതം പകർന്ന മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക അഭിപ്രായവും വിജയവും നേടിയിരുന്നു.
sushin shyam about taking small break from cinema