സഞ്ജുവിന് 18 കോടി രൂപ..!!! രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്ന ക്യാപ്റ്റൻ…!! ജയ്സ്വാളിനും 18 കോടി… ബട്‍ലറിന് പതിനാലും പരാഗിന് 11 കോടിയും നൽകും

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിലനിര്‍ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2021 ൽ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 2022ലും 2024 ലും ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. മികച്ച ഫോമിലുള്ള മലയാളി താരത്തെ നിലനിർത്താൻ രാജസ്ഥാനു കൂടുതൽ ചർച്ചകളുടെ ആവശ്യമില്ല.

രാജസ്ഥാൻ ഭാവി താരമായി വളർത്തിയെടുത്ത യശസ്വി ജയ്സ്വാളിനും 18 കോടി നൽകും. ഇന്ത്യൻ ടീമിൽ ഏറക്കുറെ സ്ഥിരം സാന്നിധ്യമായ ജയ്സ്വാള്‍ അടുത്ത സീസണിലും രാജസ്ഥാനു വേണ്ടി കളിക്കാനിറങ്ങും. സഞ്ജുവിനു ശേഷം ക്യാപ്റ്റൻ സ്ഥാനത്തേക്കും രാജസ്ഥാൻ പരിഗണിക്കുന്നത് ജയ്സ്വാളിനേയാണ്. നിലനിർത്തുന്ന താരങ്ങളിൽ രാജസ്ഥാന്റെ രണ്ടാമൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ആയിരിക്കും. 14 കോടി രൂപ ബട്‌‍ലർക്കു വേണ്ടി രാജസ്ഥാൻ മാറ്റിവയ്ക്കും. ഇന്ത്യൻ ഓൾ റൗണ്ടർ റിയാൻ പരാഗിനെ 11 കോടി നൽകി റോയൽസ് നിലനിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ 98,500 രൂപ വാങ്ങിയെന്ന് സംരംഭകന്‍…!! വിളിച്ചു സംസാരിച്ചതിന്റെ തെളിവുകള്‍ എന്റെ പക്കല്‍ ഉണ്ട്. പൈസ ചോദിക്കുന്നതിന്റെ തെളിവ് ഇല്ല…!! ദിവ്യ പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു….

ബി. സന്തോഷ് കുമാർ എന്ന നടൻ ബൈജുവിന്‍റെ ആഡംബര കാർ കഴിഞ്ഞ ഒരു വര്‍ഷമായി ഓടിയത് ചട്ടങ്ങൾ ലംഘിച്ച്..!! രജിസ്റ്റർ ചെയ്തത് ഹരിയാനയിൽ… എൻ.ഒ.സി. ഹാജരാക്കിയില്ല.., റോഡ് നികുതി പോലും ഇത് വരെ അടച്ചിട്ടില്ല..!! സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഏഴ് തവണ പിഴ ചുമത്തി

അൺകാപ്ഡ് ഇന്ത്യൻ താരമായി പേസർ സന്ദീപ് ശർമയും അടുത്ത സീസൺ കളിക്കും. നാലു കോടി രൂപയാണ് സന്ദീപിനായി രാജസ്ഥാൻ മുടക്കുക. റൈറ്റ് ടു മാച്ച് അവസരം ആര്‍ക്കു വേണ്ടിയാണ് രാജസ്ഥാൻ ഉപയോഗിക്കുകയെന്നു വ്യക്തമല്ല. ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ, ന്യൂസീലൻഡ് പേസർ ട്രെന്റ് ബോൾട്ട്, വിൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മിയർ എന്നിവരെയും ടീമിനൊപ്പം നിർത്താൻ മാനേജ്മെന്റിന് താൽപര്യമുണ്ട്. ഇവര്‍ക്കായി ആര്‍ടിഎം അവസരം രാജസ്ഥാൻ ഉപയോഗിച്ചേക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ..!! എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യയാണ് അഴിമതിയാരോപണമുന്നയിച്ചത്…

ബൈക്ക് യാത്രികനെ ഇടിച്ച് കാർ നിർത്താതെ പോയി…, ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു..!!! ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു…

പരിപാടിയിൽ പങ്കെടുക്കാൻ എന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലത…!!! വിശുദ്ധന്മാര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്… ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും ഔസേപ്പച്ചൻ…

Rajasthan Royals retention list for IPL 2025: Samson-Jaiswal for 18 crore Sanju Samson Yashaswi Jaiswal Rajasthan Royals Indian Premier League 2024

pathram desk 1:
Leave a Comment