സ്‌കൂള്‍ ബാഗ് മറന്നതിന് ഏഴുവയസുകാരനെ ടീച്ചർ ക്രൂരമായി തല്ലിച്ചതച്ചു..!! വസ്ത്രവും ഷൂസും ഊരി മാറ്റി ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചു..

ലഖ്‌നൗ: സ്‌കൂള്‍ ബാഗ് മറന്നതിന്റെ പേരില്‍ ഏഴുവയസുകാരന് നേരെ ടീച്ചറിന്റെ അതിക്രൂരമായ ശിക്ഷ. ഒരു ദയയുമില്ലാതെ തല്ലിയതിന് പുറമേ വസ്ത്രവും ഷൂസും ഊരി മാറ്റിയ ശേഷം ടീച്ചര്‍ കുട്ടിയെ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചതായും കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലാണ് ടീച്ചറിന്റെ കടുത്ത ശിക്ഷയ്ക്ക് കുട്ടി വിധേയനായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അലിഗഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിട്ട് കരഞ്ഞ് കൊണ്ട് കുട്ടി വീട്ടിലേക്ക് വരുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ഇതിന് പിന്നാലെ സ്‌കൂളില്‍ പോയി പ്രതിഷേധിച്ച മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഖേരേശ്വര് ധാം ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായ ജെയിംസ് ആണ് ടീച്ചറിന്റെ ക്രൂരത നേരിട്ടത്. കുട്ടിയുടെ അച്ഛന്‍ നഗരത്തിന് പുറത്തായിരുന്നു. അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ കുട്ടിയുടെ മുത്തച്ഛനാണ് അവനെ സ്‌കൂളില്‍ വിട്ടത്. കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചതിന്റെ പേരില്‍ ടീച്ചര്‍ മകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അച്ഛന്‍ ദിലീപ് പറഞ്ഞു.

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

കമ്പനികളുടെ ലാഭം കൂടി….!! റേറ്റിങ് ഏജന്‍സി ഐസിആര്‍എയുടെ വിലയിരുത്തൽ..!!! പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 3 രൂപ വരെ കുറയ്ക്കാം…, ലിറ്ററിന് 15 രൂപയും ഡീസല്‍ വില്‍പ്പനയില്‍ 12 രൂപയും മാര്‍ജിന്‍ ലഭിക്കുന്നുണ്ട്…

അർജുൻ മകന് വാങ്ങിയ അവസാന സമ്മാനം ലോറിയുടെ ക്യാബിനിൽ… രണ്ടുഫോണുകൾ, കുക്കർ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ… എല്ലാം കണ്ടെത്തി..!!! വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ

ദിലീപിനെ ‘എടുത്ത് കുടഞ്ഞു..’ സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാം പ്രതി ദിലീപിന് എന്തിനാണ്..? കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികള്‍… മെമ്മറി കാര്‍ഡിലെ മാറ്റം വരുത്തിയത് നിങ്ങളാണെന്ന് നടി പരാതിയില്‍ പറഞ്ഞിട്ടുണ്ടോ..?

‘അവന്റെ വസ്ത്രങ്ങളും ചെരിപ്പുകളും അവര്‍ അഴിച്ചുമാറ്റി, ഇലക്ട്രിക് ഷോക്ക് അടിപ്പിച്ചു, കഠിനമായ ക്രൂരതയ്ക്ക് വിധേയമാക്കി.’ – മകന്‍ അനുഭവിച്ച ക്രൂരത ദിലീപ് വിശദീകരിച്ചു. കണ്ണീരോടെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ടീച്ചറിന്റെ ക്രൂരത അമ്മയോട് പറയുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ലോധ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു.

സ്‌കൂള്‍ ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്ന് ഡിഎസ്പി രഞ്ജന്‍ ശര്‍മ പറഞ്ഞു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും. കുട്ടിക്ക് ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്ന ആരോപണം തെറ്റാണെന്നും സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാണെന്നും മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ… ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്… ഒതുക്കാൻ സമ്മതിക്കില്ലെന്ന സൂചന നൽകി പി.വി. അൻവർ

UTHAR PRADESH beaten cruelty aligarh seven-year-old child teacher beaten

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7