രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഒഴിവാക്കി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനമെന്നാണു വിവരം. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശര്‍മയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിഷേക് നായരും രോഹിത് ശര്‍മയും തമ്മിലുള്ള ഒരു ചര്‍ച്ചയ്ക്കിടെ 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വിഡിയോയും ചോര്‍ന്നിരുന്നു.

അടുത്ത സീസണില്‍ രോഹിത് ശര്‍മ മറ്റേതെങ്കിലും ക്ലബ്ബില്‍ കളിക്കാനാണു സാധ്യത. ലേലത്തില്‍ വന്നാല്‍ രോഹിത് ശര്‍മയ്ക്കു വേണ്ടി ശക്തമായ പോരാട്ടം തന്നെ ഫ്രാഞ്ചൈസികള്‍ നടത്തിയേക്കും. അടുത്ത ഐപിഎല്ലിനു വേണ്ടിയുള്ള മെഗാലേലത്തിനു മുന്‍പ് എത്ര താരങ്ങളെ ടീമുകള്‍ക്കു നിലനിര്‍ത്താമെന്ന് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എട്ടു താരങ്ങളെ ടീമിനൊപ്പം വേണമെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആറു പേരെ നിലനിര്‍ത്താനാണു സാധ്യത. അതിനു ശേഷമാകും ആരൊക്കെ ടീമിനൊപ്പം തുടരുമെന്ന് ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിക്കുക.

മിന്നും പ്രകടനും കാഴ്ചവച്ച സഞ്ജുവിനെ ഇറാനി കപ്പിനുള്ള ‘റെസ്റ്റ് ഓഫ് ഇന്ത്യ’ ടീമിലേയ്ക്ക് പരിഗണിക്കാത്തതിനു പിന്നിലെ കാരണം ഇതാണ്

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ തുടരാന്‍ താല്‍പര്യമില്ലാത്ത കെ.എല്‍. രാഹുല്‍ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമാകും. ഇന്ത്യന്‍ ട്വന്റി20 ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാത്ത രാഹുല്‍, കഴിഞ്ഞ ഐപിഎല്ലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കില്‍ ഏറെ പഴി കേട്ടിരുന്നു. അതേസമയം കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആര്‍സിബി കൈവിട്ടേക്കും. 14.25 കോടിക്ക് ടീമിലെത്തിയ മാക്‌സ്‌വെല്ലിനു പകരം സ്ഥിരതയുള്ള പ്രകടനം നടത്തുന്ന വിദേശ താരത്തെയാണ് ആര്‍സിബി അന്വേഷിക്കുന്നത്.


മുകേഷിനെ അറസ്റ്റ് ചെയ്തു.. !!! പ്രത്യേക അന്വേഷണസംഘം എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി… പിന്നാലെ ജാമ്യത്തിൽവിട്ടു

പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ആര്‍സിബി അവരുടെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലേസിയെയും ഒഴിവാക്കും. 40 വയസ്സുകാരനായ ഡുപ്ലേസിയുടെ ട്വന്റി20 സുവര്‍ണ കാലം കഴിഞ്ഞെന്നാണു ടീമിന്റെ വിലയിരുത്തല്‍. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യരെ ടീമില്‍നിന്ന് ഒഴിവാക്കാനാണു സാധ്യത. നിലനിര്‍ത്താന്‍ ഒരുപാടു താരങ്ങളുള്ളതിനാല്‍ കൊല്‍ക്കത്തയ്ക്ക് വെങ്കടേഷിനെ മാറ്റിനിര്‍ത്തിയ ശേഷം, ലേലത്തില്‍ വീണ്ടും സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രേയസ് അയ്യര്‍, ഫില്‍ സോള്‍ട്ട് എന്നിവര്‍ക്കാണ് കെകെആര്‍ മുഖ്യപരിഗണന നല്‍കുന്നത്.

ലൈംഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ 

pathram desk 1:
Related Post
Leave a Comment