ലൈംഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

അഹമ്മദാബാദ് ; ലൈംഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ നടന്ന സംഭവത്തില്‍ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സ്‌കൂള്‍ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകിട്ട് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്ത് വലിയ ആശങ്ക പരന്നു. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് 10 സംഘങ്ങളായി അന്വേഷണം തുടങ്ങി. ഗോവിന്ദിനൊപ്പമാണ് കുട്ടി സ്ഥിരമായി സ്‌കൂളിലേക്ക് പോകുന്നതും വരുന്നതുമെന്ന പെണ്‍കുഞ്ഞിന്റെ അമ്മയുടെ മൊഴിയാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. ഇതേക്കുറിച്ച് പൊലീസ് ഗോവിന്ദിനോട് സംസാരിച്ചപ്പോള്‍ കുട്ടിയെ നേരത്തെ സ്‌കൂളില്‍ ഇറക്കിയ ശേഷം മറ്റു ചില ജോലികള്‍ക്കായി താന്‍ പുറത്തുപോയെന്നായിരുന്നു ഇയാളുടെ മറുപടി.

സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് നിർദേശം..!! സുപ്രീംകോടതിയുടെ തീരുമാനം വരെ കാത്തിരിക്കേണ്ടതില്ല… വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ്…!!! തിരച്ചിൽ ഊർജിതമാക്കി

എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചില്ല. ഗോവിന്ദിന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് ഇയാള്‍ സ്‌കൂളില്‍ വൈകിയാണ് എത്തിയതെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം ഏറ്റുപറയുകയായിരുന്നു.

5 വർഷത്തിന് ശേഷം സോളോ ഹീറോയായ് ജൂനിയർ എൻടിആർ ! ‘ദേവര’ ബ്ലോക്ക്ബസ്റ്റർ ഹിറ്റെന്ന് അനിരുദ്ധ് രവിചന്ദർ… 

രാവിലെ 10.20നാണ് കുഞ്ഞിനെ കൂട്ടി ഗോവിന്ദ് പുറപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് അധ്യാപകരും സഹപാഠികളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്നതിനിടെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ താന്‍ ശ്രമിച്ചെന്നും കുഞ്ഞ് നിലവിളിച്ച് ബഹളം വച്ചതോടെ മുഖം പൊത്തിയെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് മനസിലായ ശേഷം മൃതദേഹം കാറില്‍വച്ച് ലോക്ക് ചെയ്ത് ഇയാള്‍ സ്‌കൂളിലെത്തി. പിന്നീട് വൈകിട്ട് 5 മണിയോടെ കുട്ടിയുടെ ശരീരം സ്‌കൂളിന് പിന്നില്‍ ഉപേക്ഷിക്കുകയും സ്‌കൂള്‍ ബാഗും െചരിപ്പും ക്ലാസ്മുറിക്ക് പുറത്തു കൊണ്ടു വയ്ക്കുകയും ചെയ്തു. പ്രതിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment