നേവി സംഘമെത്തി..!! ഷിരൂരിൽ നാല് പോയന്റുകളിൽ പ്രത്യേക പരിശോധന… റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തും..!! കണ്ടെത്തിയ അസ്ഥിഭാഗം വിദ​ഗ്ധ പരിശോധനയ്ക്ക്….

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് നാവികസേന രം​ഗത്ത്. മൂന്നം​ഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സേനാ അം​ഗങ്ങൾ സ്ഥലത്തെത്തുമെന്ന് റിപ്പോർട്ടുണ്ട്.

ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. നാല് പോയന്റുകളിലാണ് പ്രത്യേകമായി പരിശോധന നടത്തുന്നത്. സി​ഗ്നൽ ലഭിക്കുകയാണെങ്കിൽ നേവിയുടെ ഡൈവർമാർ പ്രദേശത്തെത്താനാണ് സാധ്യത. ​ഡ്രെഡ്ജിങ് സംവിധാനം ഉപയോ​ഗിച്ച് മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോ​ഗമിക്കുന്നുണ്ട്.

വാർത്താ സമ്മേളനം വൈകിയത് വെറുതേയല്ല..!!! മുഖ്യമന്ത്രി അൻവറിനെതിരേ ആഞ്ഞടിച്ചത് വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം…!! സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്..!!!

പിണറായിയെ ‘പുറത്താക്കി’ പി.വി. അൻവർ..!!! ഇനി മുഖ്യമന്ത്രിക്കൊപ്പമല്ല.., ജനങ്ങൾക്കൊപ്പം..!!! മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫേസ് ബുക്ക് കവർ ചിത്രം മാറ്റി നിലപാട് വ്യക്തമാക്കി അൻവർ…

അതേസമയം, ​ഗം​ഗാവലിയിൽ നിന്നും ഞായറാഴ്ച കണ്ടെത്തിയ അസ്ഥിഭാഗം തിങ്കളാഴ്ച വിദ​ഗ്ധ പരിശോധനയ്ക്ക് അയക്കും. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്തിന് പുറമെ ഈ അസ്ഥി കണ്ടെത്തിയ ഭാ​ഗവും വ്യക്തമായി പരിശോധിക്കും. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഉച്ചയോടെ സ്ഥലത്തെത്തും.

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.

പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.

Navy is at shiroor to lookout for Arjun major indrabalan will reach soon
ARJUN MISSING ANKOLA LANDSLIDE KARNATAKA SHIROOR LANDSLIDE ARJUN DRIVER KOZHIKODE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7