വാർത്താ സമ്മേളനം വൈകിയത് വെറുതേയല്ല..!!! മുഖ്യമന്ത്രി അൻവറിനെതിരേ ആഞ്ഞടിച്ചത് വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷം…!! സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്..!!!

തിരുവനന്തപുരം: പി.വി. അൻവറിനെതിരേ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചത്, വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷമെന്ന് റിപ്പോർട്ട്. സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ചിലർ പോലീസിനെതിരെ ഗൂഢാലോചന നടത്തിയത്. ആരോപങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് നി​ഗമനം.

ചില പൊലീസുകാരുടെ സഹായവും ഇതിന് ലഭിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഈ പോലീസുകാരുടെ പേര് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാ ഇന്റലിജൻസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടന്നത്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളെല്ലാം കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം.

വീണ്ടും പ്രതീക്ഷ…!!! അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി..!! ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് കയർ കിട്ടിയത്…, തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ്

രക്തത്തുള്ളികൾ വീണ ഫ്രിഡ്ജിനു പുറത്ത് പുഴുക്കൾ ഇഴയുന്നു.., സഹിക്കാനാവാത്ത ദുർഗന്ധം…, 30ലധികം കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ ..!!! ബംഗളൂരു ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ….

എൻ്റെ പൊന്നേ…, പുതിയ റെക്കോഡിലേക്ക് കുതിച്ച് സ്വർണവില..!! ഗ്രാമിന് 7,000 രൂപയ്ക്കടുത്ത് എത്തി… നാല് ദിവസംകൊണ്ട് കൂടിയത് 1240 രൂപ …!!! ഇനി കുറയണമെങ്കിൽ ഈകാര്യം സംഭവിക്കണം…

 

എസ്പി സുജിത് ദാസിനെതിരെയായിരുന്നു അൻവർ ഗുരുതര ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്. പിവി അൻവറിന്റെ ആരോപണങ്ങൾ വന്നതിന് ശേഷമാണ് ഇന്റലിജൻസ് പരിശോധന ആരംഭിച്ചത്. ഇതിലാണ് ചില സ്വർണക്കടത്ത് സംഘങ്ങൾ പൊലീസ് സേനയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യ അന്വേഷണം തുടരും. ആഭ്യന്തര അന്വേഷണവും നടത്തും. സ്വർണക്കടത്ത് സംഘത്തിനൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടാകും. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലും സ്വർണക്കടത്ത് സം​ഘത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

പിണറായിയെ ‘പുറത്താക്കി’ പി.വി. അൻവർ..!!! ഇനി മുഖ്യമന്ത്രിക്കൊപ്പമല്ല.., ജനങ്ങൾക്കൊപ്പം..!!! മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫേസ് ബുക്ക് കവർ ചിത്രം മാറ്റി അൻവർ…

അവൻ്റെ ബാറ്റിങ് കാണാന്‍ എനിക്ക് ഇഷ്ടമാണ്…!!! കളിക്കുന്നത് കാണാന്‍ ഞാന്‍ സന്തോഷത്തോടെ പണം നല്‍കും…, എന്തെന്നാല്‍ അവന് ആ വിധത്തിലുള്ള ഗുണമേന്മയുണ്ട്.. ഇന്ത്യൻ താരത്തെ കുറിച്ച് ആദം ഗിൽക്രിസ്റ്റ്..

പാർട്ടിയാണ് വലുത്, പിണറായി അല്ല…, അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണം…!!! പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്.., ജനങ്ങൾ അൻവറിനൊപ്പം..!!! 2026ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും..!!!

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമത്തിൽനിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്. ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രമാണു പുതുതായി ചേർത്തത്. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ പരാതി പറഞ്ഞ അന്‍വറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെയാണു നടപടി.

പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണു ശശി നടത്തുന്നതെന്നാണു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും പറഞ്ഞു. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു.


അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ല… !!! പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധമാകുന്നു…!!! പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് പിന്തിരിയണം… സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Intelligence report says Gold smuggling gangs behind conspiracy against police
gold smuggling Intelligence report kerala police pv anvar

pathram desk 1:
Related Post
Leave a Comment