അർജുന്റെ ലോറിയുടെ ക്രാഷ് ഗാർഡും കയറും കണ്ടെത്തി..!! ലോറിയുടമ സ്ഥിരീകരിച്ചു…!! ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് കയർ കിട്ടിയത്…, തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ്

അങ്കോള: കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. പുഴയിൽനിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയത്. ലോറിയുടെ കയർ കണ്ടെത്തിയെന്നും രാവിലെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്. തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഷിരൂരിൽ ഇന്നത്തെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ടെന്ന് ജിതിൻപറഞ്ഞു. ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമെന്ന് ജിതിൻ പറഞ്ഞു.



രക്തത്തുള്ളികൾ വീണ ഫ്രിഡ്ജിനു പുറത്ത് പുഴുക്കൾ ഇഴയുന്നു.., സഹിക്കാനാവാത്ത ദുർഗന്ധം…, 30ലധികം കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ ..!!! ബംഗളൂരു ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ….

പണം നല്‍കിയില്ല.., സ്ത്രീയോട് മോശമായി സംസാരിച്ചു..!! പൊലീസുകാരൻ പട്ടാപ്പകല്‍ ബെവ്കോയിൽനിന്ന് മദ്യക്കുപ്പി എടുത്തോടി..!!! തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റി.., പിടികൂടി ജീവനക്കാർ…

തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. . റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ പറഞ്ഞിരുന്നു. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിനിടെ ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാ​ഗത്ത് നിന്നാണ് അസ്ഥിഭാ​ഗം കണ്ടെത്തിയിരുന്നു.

തിരച്ചിലിന് നാവികസേന രം​ഗത്ത് എത്തിയിരുന്നു. മൂന്നം​ഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സേനാ അം​ഗങ്ങൾ സ്ഥലത്തെത്തുമെന്ന് റിപ്പോർട്ടുണ്ട്. ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. നാല് പോയന്റുകളിലാണ് പ്രത്യേകമായി പരിശോധന നടത്തുന്നത്. സി​ഗ്നൽ ലഭിക്കുകയാണെങ്കിൽ നേവിയുടെ ഡൈവർമാർ പ്രദേശത്തെത്താനാണ് സാധ്യത. ​ഡ്രെഡ്ജിങ് സംവിധാനം ഉപയോ​ഗിച്ച് മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോ​ഗമിക്കുന്നുണ്ട്.

Rope of Arjun’s lorry was found in search
Arjun Shirur | shirur

pathram desk 1:
Leave a Comment