പിണറായിയെ ‘പുറത്താക്കി’ പി.വി. അൻവർ..!!! ഇനി മുഖ്യമന്ത്രിക്കൊപ്പമല്ല.., ജനങ്ങൾക്കൊപ്പം..!!! മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫേസ് ബുക്ക് കവർ ചിത്രം മാറ്റി നിലപാട് വ്യക്തമാക്കി അൻവർ…

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമത്തിൽനിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്. ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രമാണു പുതുതായി ചേർത്തത്. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ പരാതി പറഞ്ഞ അന്‍വറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനു പിന്നാലെയാണു നടപടി.

പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണു ശശി നടത്തുന്നതെന്നാണു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും പറഞ്ഞു. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു.


അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ല… !!! പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധമാകുന്നു…!!! പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് പിന്തിരിയണം… സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. ഇതോടെ, പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പി.വി.അൻവർ വ്യക്തമാക്കിയിരുന്നു.

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് ശനിയാഴ്ച തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും, പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല – അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അൻവൻ പിൻവലിഞ്ഞത് തൻ്റെ പിന്നിൽ ആരെന്ന് കണ്ടെത്താൻ ഇൻ്റലിജൻസിന് സർക്കാർ നിർദേശം നൽകിയതിന് പിന്നാലെയാണെന്നും റിപ്പോർട്ടുകളുണ്ട്…

മുഖ്യമന്ത്രിക്ക് നേരെ അൻവർ തിരിയും മുൻപ് നിർണായക നീക്കവുമായി സർക്കാർ…!! അൻവറിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ഇൻ്റലിജൻസിനെ ഇറക്കുന്നു…!!! പുറകിൽ ആരൊക്കെയെന്ന് കണ്ടെത്തും..!!

Nilambur MLA P.V.Anwar Removes CM Pinarayi Vijayan from Social Media Cover Photo
PV Anvar Pinarayi Vijayan Kerala News Communist Party of India Marxist CPM

pathram desk 1:
Related Post
Leave a Comment